MORE

    കൊളീജിയത്തിന്റെ ശുപാര്‍ശ: പുനഃപരിശോധനയ്ക്കായി കേന്ദ്രം

    Date:

    ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി കൊളീജിയം ശുപാര്‍ശകള്‍ പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടു.

    കൊളീജിയം ശുപാര്‍ശകളുമായി ബന്ധപ്പെട്ട് കേന്ദ്രവും സുപ്രീം കോടതിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിന് പിന്നാലെയാണിത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാരണം ചൂണ്ടിക്കാട്ടി മുതിര്‍ന്ന അഭിഭാഷകന്‍ സൗരഭ് കൃപാലിനെ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശുപാര്‍ശ പുനഃപരിശോധിക്കണമെന്ന് കൊളീജിയത്തിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്നാണ് സൂചന. അലഹബാദ് ഹൈക്കോടതിയിലെ അഞ്ചും കൊല്‍ക്കത്ത ഹൈക്കോടതിയിലെ രണ്ടും ഡല്‍ഹി ഹൈക്കോടതിയിലെ ഒന്നും ശൂപാര്‍ശകളാണ് കേന്ദ്ര നിയമമന്ത്രാലയം മടക്കിയത്.ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ കൊളീജിയത്തിലേക്ക് നിയമ മന്ത്രാലയം തിരിച്ചയച്ച 20 ഫയലുകളില്‍ ഒന്നാണ് സൗരഭ് കൃപാലിന്റെത്. സ്വവര്‍ഗ്ഗാനുരാഗിയായ സൗരഭ് കൃപാലിന്റെ പങ്കാളി സ്വിസ് പൗരനാണെന്നും ഇത് സുരക്ഷാഭീഷണിയുണ്ടാക്കുമെന്നുമുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് കൊളീജിയത്തിന്റെ ആവശ്യം പുനഃപരിശോധിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...