MORE

    പദ്ധതി വേഗം നടപ്പിലാക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു: ജി ആര്‍ അനില്‍

    Date:

    തിരുവനന്തപുരം: കഴിഞ്ഞ ദിവസമുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി വിളിച്ച യോഗത്തില്‍, വിഴിഞ്ഞം സമര സമിതി ഒഴികെയുള്ള, രാഷ്ട്രീയ സാമുദായിക സംഘടനകള്‍ പദ്ധതി നിറുത്തിവക്കരുതെന്ന് ആവശ്യപ്പെട്ടു.പൊലീസും സര്‍ക്കാരും ആത്മസംയമനം പാലിച്ചത് കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ വിഴിഞ്ഞത്ത് വലിയ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായത്.

    സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തരുത്. വിഴിഞ്ഞത്തും പരിസര പ്രദേശങ്ങളിലും സമാധാനന്തരീക്ഷം നിലനിറുത്താന്‍ എല്ലാവരും സഹകരിക്കണമെന്നും യോഗത്തില്‍ പങ്കെടുത്ത 24 സംഘടനകളുടെ പ്രതിനിധികളും ആവശ്യപ്പെട്ടു.

    സമരക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ ഇനിയും ചര്‍ച്ചകള്‍ നടത്തുമെന്നും യോഗ ശേഷം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്തുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നിക്ഷ്പക്ഷവും നീതിപൂര്‍വവുമായ നിയമനടപടികളുമായി പൊലീസ് മുന്നോട്ടുപോകും. ഇനിയും അക്രമം വ്യാപിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

    സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയില്‍ നവമാധ്യമങ്ങളിലൂടെയും മറ്റും വ്യാജപ്രചാരണങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. വിഴിഞ്ഞം പദ്ധതിയെ തടസപ്പെടുത്തുന്നത് നാടിന്റെ ഐക്യത്തിന് തടസം നില്‍ക്കുന്നവരാണെന്ന് യോഗത്തില്‍ സംസാരിച്ച വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പറഞ്ഞു. വിഴിഞ്ഞത്ത് സമാധാനം സംരക്ഷിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

    അതേസമയം, തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട സമരസമിതി സമരത്തില്‍നിന്നു പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തുമെന്ന് സമരസമിതി പ്രഖ്യാപിച്ചു. തങ്ങളുടെ സമുദായത്തിന്റെ ശക്തിയെ പരിഹസിക്കരുതെന്നും അത്ര താഴ്ത്തി കാണിക്കേണ്ടതില്ലെന്നും ഫാ യൂജിന്‍ പറയുന്നു. വിദേശ ഫണ്ട് ഉപയോഗിച്ചാണ് സമരം നടത്തുന്നതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. പിരിവെടുത്താണ് സമരപ്പന്തലിലുള്ളവര്‍ക്ക് ഭക്ഷണം നല്‍കുന്നത്. രൂപത എല്ലായിപ്പോഴും മത്സ്യ തൊഴിലാളികളുടെ വികാരം മാനിച്ചാണ് പ്രവര്‍ത്തിക്കുന്നത് – ഫാ യൂജിന്‍ പറയുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...