MORE

    കൊഹ്‌ലിക്കൊപ്പം തകര്‍ത്തടിച്ച്‌ ഗില്ലും ശ്രേയസും , ഇന്ത്യക്കെതിരെ ശ്രീലങ്കയ്ക്ക് 358 റണ്‍സ് വിജയലക്ഷ്യം

    Date:

    മിുംബയ് : തകര്‍ത്തടിച്ച ഇന്ത്യൻ ബാറ്റിംഗ് നിര ശ്രീലങ്കയ്ക്ക് മുന്നില്‍ ഉയര്‍ത്തിയത് 358 റണ്‍സ് വിജയലക്ഷ്യം.

    ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ശുഭ്‌മാൻ ഗില്‍, വിരാട് കൊഹ്‌ലി, ശ്രേയസ് അയ്യര്‍ എന്നിവരുടെ ബാറ്റിംഗ് മികവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച രവീന്ദ്ര ജഡേജയുടെ ഇന്നിംഗ്സും നിര്‍ണായകമായി. ജഡേജ 24 പന്തില്‍ 35 റണ്‍സെടുത്തു. 92 റണ്‍സെടുത്ത ശുഭ്‌മാൻ ഗില്‍ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. കൊഹ്ലി 88 റണ്‍സും ശ്രേയസ് അയ്യര്‍ 82 റണ്‍സുമെടുത്തു.

    ശ്രീലങ്കയ്ക്കായി ദില്‍ഷൻ മധുശങ്ക 80 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്തു.

    ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഇന്ത്യക്ക് ക്യാപ്ടൻ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ദില്‍ഷൻ മധുശങ്കയ്ക്കായിരുന്നു വിക്കറ്റ്. പിന്നീട് എത്തിയ കൊഹ്ലിയും ഗില്ലും ചേര്‍ന്നാണ് ഇന്ത്യയെ കരകയറ്റിയത്. രണ്ടാം വിക്കറ്റില്‍ ഇരുവരും 189 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

    ഗില്ലിനെയും കോഹ്‌ലിയെയും പുറത്തായതിന് ശേഷം ശ്രേയസ് അയ്യരാണ് ഇന്ത്യൻ സ്കോറിന് ഗതിവേഗം കൂട്ടിയത്. രവിന്ദ്ര ജഡേജയ്ക്കൊപ്പം തകര്‍ത്തടിച്ച ശ്രേയസ് ഇന്ത്യൻ സ്കോര്‍ 300 കടത്തി. ശ്രേയസ് പുറത്തായതിന് ശേഷം ആക്രമണംഏറ്റെടുത്ത ജഡേജയാണ് ഇന്ത്യയെ 350 കടത്തിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...