MORE

    കോണ്‍ഗ്രസിന്‌ മാത്രമായി ബിജെപിയെ ചെറുക്കാനാകില്ല; ഒടുവില്‍ തുറന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി

    Date:

    കോണ്‍ഗ്രസിന്‌ ( Congress ) മാത്രമായി ബിജെപിയെ (BJP) ചെറുക്കാനാകില്ലെന്ന്‌ ഡല്‍ഹി രാംലീല മൈതാനിയിലെ റാലിയില്‍ തുറന്നുസമ്മതിച്ച്‌ രാഹുല്‍ ഗാന്ധി ( Rahul Gandhi ).

    കോണ്‍ഗ്രസ്‌ മറ്റ്‌ പ്രതിപക്ഷ പാര്‍ടികളുമായി കൈകോര്‍ത്ത്‌ ബിജെപിയെയും ആര്‍എസ്‌എസിനെയും പരാജയപ്പെടുത്തുമെന്ന്‌ ‘ഹല്ലാ ബോല്‍’ റാലിയില്‍ രാഹുല്‍ പറഞ്ഞു. ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണിത്‌.

    രണ്ട്‌ കച്ചവടക്കാരും മാധ്യമങ്ങളും ഇല്ലായിരുന്നെങ്കില്‍ മോദി അധികാരത്തില്‍ വരില്ല. ജുഡീഷ്യറിയും തെരഞ്ഞെടുപ്പ്‌ കമീഷനുമെല്ലാം സമ്മര്‍ദത്തിലാണ്‌. ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലുക എന്നതു മാത്രമാണ്‌ ഏക മാര്‍ഗം.

    മോദി ഭരണത്തില്‍ വിലക്കയറ്റവും തൊഴിലില്ലായ്‌മയും രൂക്ഷമായി. നേരത്തേ പറഞ്ഞ കോര്‍പറേറ്റുകള്‍ തൊഴിലുകള്‍ നല്‍കുന്നവരല്ല. അത്‌ ചെറുകിട– ഇടത്തരം സംരംഭങ്ങളാണ്‌ നല്‍കുന്നത്‌.

    ഈ മേഖലയുടെ നട്ടെല്ല്‌ മോദി തകര്‍ത്തു. ഒന്നാം യുപിഎ കാലത്താണ്‌ തൊഴിലുറപ്പ്‌ കൊണ്ടുവന്നത്‌. മോദി പാര്‍ലമെന്റില്‍ തൊഴിലുറപ്പിനെ പരിഹസിച്ചു. ആ പദ്ധതി ഇല്ലായിരുന്നെങ്കില്‍ രാജ്യം കത്തുമായിരുന്നു. യുപിഎ കാലത്ത്‌ 27 കോടി പേര്‍ ദാരിദ്ര്യത്തില്‍നിന്ന്‌ കരകയറി. മോദി ഭരണത്തില്‍ 23 കോടി പേര്‍ ദാരിദ്ര്യത്തിലേക്ക്‌ തള്ളപ്പെട്ടു– രാഹുല്‍ പറഞ്ഞു.

    രാജസ്ഥാന്‍, യുപി, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളില്‍നിന്നുള്ള കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരാണ്‌ റാലിക്കെത്തിയത്‌. റാലിക്ക്‌ വന്നവരെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തുവെന്ന്‌ കോണ്‍ഗ്രസ്‌ ആരോപിച്ചു. എന്നാല്‍, ആരും കസ്‌റ്റഡിയിലില്ലെന്ന്‌ ഡല്‍ഹി പൊലീസ്‌ അവകാശപ്പെട്ടു.

    അശോക്‌ ഗെലോട്ട്‌, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ പങ്കാളികളായി. അതേസമയം സോണിയ കുടുംബത്തെ സംരക്ഷിക്കുന്നതിനുള്ള റാലിയാണെന്ന്‌ ബിജെപി പരിഹസിച്ചു. കോണ്‍ഗ്രസില്‍ കസേര കളിയാണെന്നും രണ്ടുപേര്‍ക്ക്‌ മാത്രമേ കസേര കിട്ടൂവെന്നും ബിജെപി വക്താവ്‌ സമ്ബിത്‌ പത്ര പറഞ്ഞു.

    കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...