MORE

    കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സംശയം പ്രകടിപ്പിച്ച്‌ നേതാക്കള്‍, പട്ടിക ലഭ്യമാക്കണമെന്ന് തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍

    Date:

    കോണ്‍ഗ്രസ് പ്രസിഡന്‍്റ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിമത ശബ്ദങ്ങള്‍ പാര്‍ട്ടിയില്‍ ശക്തിപ്പെടുന്നു.

    തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സംശയം പ്രകടിപ്പിച്ചാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. അഞ്ച് പേര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂധന്‍ മിസ്ത്രിക്ക് കത്തുനല്‍കി.

    മനീഷ് തിവാരി, തരൂര്‍ കാര്‍ത്തി ചിദംമ്ബരം, പ്രദ്യുത് ബോര്‍ദോലോയ്, അബ്ദുള്‍ ഖലീഖ് എന്നിവരാണ് കത്ത് നല്‍കിയത്.

    ആര്‍ക്കൊക്കെയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉള്ളതെന്ന കാര്യം വ്യക്തമാക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. നേരത്ത ഇക്കാര്യം മുന്നോട്ടുവെച്ചപ്പോള്‍ അത് സാധ്യമല്ലെന്നായിരുന്നു സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞത്. സംസ്ഥാന പാര്‍ട്ടി ഓഫീസുകളില്‍ പട്ടിക പരിശോധിക്കാന്‍ കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

    “പട്ടിക പരസ്യപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അത് ലഭ്യമാക്കാനുള്ള നടപടികള്‍ ഉണ്ടാകണം” കത്തില്‍ ചൂണ്ടിക്കാട്ടി

    വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ സ്ഥാനര്‍ത്ഥികള്‍ക്ക് എല്ലാ പിസിസികളിലും പോകാന്‍ സാധിക്കില്ലെന്നാണ് തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ കത്തില്‍ പറയുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനര്‍ത്ഥികള്‍ക്ക് വോട്ടര്‍ പട്ടിക നല്‍കണമെന്ന് കത്തില്‍ പറയുന്നു.

    വോട്ടര്‍പട്ടിക ലഭ്യമാക്കുന്നതിലൂടെ പട്ടികയിലെ കുഴപ്പങ്ങള്‍ ഒഴിവാക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിയുമെന്നും എം പിമാര്‍ കത്തില്‍ ചൂണ്ടികാണിക്കുന്നു.

    കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരം ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തിരഞ്ഞെടുപ്പിലെ സുതാര്യതയില്‍ സംശയം പ്രകടിപ്പിച്ച്‌ എംപിമാര്‍ രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു കത്ത് ലഭിച്ചതായി കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ സ്ഥിരീകരിച്ചിച്ചിട്ടില്ല.

    ഒക്ടോബര്‍ 17ന് നടക്കുന്ന തിരഞ്ഞെടുപ്പിന് സെപ്റ്റംബര്‍ 30 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരമുണ്ടായാല്‍ വോട്ടെണ്ണല്‍ ഒക്ടോബര്‍ 19 ന് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

    2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള രാജി. പിന്നീട് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി ചുമതലയേറ്റെടുത്തു. അനാരോഗ്യം കാരണം രാജി സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി നേതാക്കള്‍ അധ്യക്ഷയായി തുടരാന്‍ സോണിയെ നിര്‍ബന്ധിക്കുകയായിരുന്നു.

    തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നു. മത്സരിക്കുമോ എന്ന കാര്യം തിരഞ്ഞെടുപ്പിന്‍്റെ ഘട്ടത്തില്‍ മനസ്സിലാകുമെന്നാണ് കഴിഞ്ഞദിവസം രാഹുല്‍ ഗാന്ധി പറഞ്ഞത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...