MORE

    ‘കോണ്‍ഗ്രസ് പുതിയ മുസ്‌ലിം ലീഗ്’; മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കിയതില്‍ വിമര്‍ശനവുമായി ബി.ജെ.പി

    Date:

    ബംഗളൂരു: മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കിയ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പുതിയ മുസ്‌ലിം ലീഗായി മാറിയിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി രവി കുറ്റപ്പെടുത്തി.

    ഹിന്ദുക്കളെ തുടച്ചുനീക്കാനാണ് കോണ്‍ഗ്രസ് നീക്കമെന്നും ഇതാണോ ‘സ്‌നേഹത്തിന്റെ കട’യെന്നും രാഹുല്‍ ഗാന്ധിയെ ടാഗ് ചെയ്ത് മുൻ കേന്ദ്ര മന്ത്രി കൂടിയായ ബി.ജെ.പി എം.എല്‍.എ ബസനഗൗഡ ആര്‍. പാട്ടീല്‍ ട്വീറ്റ് ചെയ്തു.

    ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം ഹിന്ദുവിരുദ്ധ കോണ്‍ഗ്രസും മുഖ്യമന്ത്രി സിദ്ധരാമയ്യയും റദ്ദാക്കുന്ന കാര്യം മതംമാറ്റ മാഫിയ ഉറപ്പാക്കിയിരിക്കുകയാണെന്ന് സി.ടി രവി ട്വീറ്റ് ചെയ്തു. ജനസൗഹൃദപരമായ നടപടികള്‍ക്കു പകരം മതപരിവര്‍ത്തനമാണ് വര്‍ഗീയശക്തിയായ കോണ്‍ഗ്രസ് കന്നഡ ജനങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് പുതിയ മുസ്‌ലിം ലീഗാണ്. ഹിന്ദുക്കളെ വേദനിപ്പിക്കാൻ അവര്‍ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം ആരോപിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...