MORE

    മദ്ധ്യപ്രദേശില്‍ പ്രചാരണത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ്

    Date:

    ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ ബി.ജെ.പിക്ക് മുമ്ബേ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച്‌ കോണ്‍‌ഗ്രസ്.

    കര്‍ണാടകയില്‍ ഭരണത്തിലേറി ചുരുങ്ങിയ ദിവസം കൊണ്ട് കോണ്‍ഗ്രസ് നടപ്പിലാക്കിയ വികസന പരിപാടികള്‍ എടുത്തുപറഞ്ഞാണ് ജബല്‍പൂരില്‍ പ്രിയാങ്കാഗാന്ധി പ്രചാരണത്തിന് തുടക്കമിട്ടത്. കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും മറ്റ് തൊഴിലാളികള്‍ക്കും ഒപ്പമായിരുന്നു പ്രചാരണം.

    പ്രിയങ്കാഗാന്ധിയെ മുന്നില്‍ നിറുത്തി പ്രചാരണം മുന്നോട്ട് നയിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. നേരത്തെ ഹിമാചല്‍ പ്രദേശിലും, കര്‍ണാടകയിലും പ്രിയങ്ക നടത്തിയ പ്രചാരണം വിജയത്തില്‍ പ്രധാന ഘടകമായെന്നാണ് വിലയിരുത്തല്‍. ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ പ്രിയങ്ക ഇനി ദേശീയ തലത്തില്‍ കൂടുതല്‍ സജീവമാകും. തിരഞ്ഞെടുപ്പ് മേല്‍നോട്ടം വഹിക്കുന്ന സമിതിയുടെ തലപ്പത്തേക്ക് പ്രിയങ്കയെത്തുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മാസം തുടങ്ങുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടത്തിലും പ്രിയങ്ക സജീവമാകും.

    സംസ്ഥാനത്തെ മുന്നോട്ട് നയിക്കുന്നതില്‍ ബി.ജെ.പി സര്‍ക്കാരിന് വ്യക്തമായ ലക്ഷ്യബോധമില്ലെന്ന് പ്രിയങ്ക വിമര്‍ശിച്ചു. ഞാൻ ഇവിടെ വന്നത് കോണ്‍ഗ്രസിനായി വോട്ട് ചോദിക്കാനല്ല. പകരം നിങ്ങള്‍ ഓരോരുത്തരുടെയും കണ്ണും കാതും തുറപ്പിക്കാനാണ്. സംസ്ഥാനത്ത് ജനങ്ങള്‍ക്കാവശ്യമായ സേവനങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുന്നതില്‍ ബി.ജെ.പി സര്‍ക്കാര്‍ പരാജയപ്പെട്ടു. അതിനാല്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഈ സര്‍ക്കാരിനെ പരാജയപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തില്‍ പ്രിയങ്ക ആവശ്യപ്പെട്ടു. മദ്ധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച പ്രിയങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധിക്ഷേപങ്ങളേക്കാള്‍ വലുതാണ് മുഖ്യമന്ത്രി ശിവരാജ് സിംഗിന്റെ അഴിമതികളുടെ പട്ടികയെന്നും ആരോപിച്ചു. മദ്ധ്യപ്രദേശ് നിയമസഭയില്‍ 230 അംഗ നിയമസഭയില്‍ 150 സീറ്റ് എങ്കിലും പിടിക്കുമെന്ന ആത്മവിശ്വാസമാണ് കോണ്‍ഗ്രസിന്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...