MORE

    കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് തുടക്കം

    Date:

    കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഛത്തീസ്ഗട്ടിലെ റായ്പൂരില്‍ ഇന്ന് തുടക്കം. പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമോയെന്ന് ഇന്നറിയാം.

    രാവിലെ പത്ത് മണിക്ക് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ തീരുമാനം ഉണ്ടാകും. തെരഞ്ഞെടുപ്പ് വേണ്ടെന്നാണ് ഭൂരിപക്ഷാഭിപ്രായമെങ്കിലും നടക്കട്ടെയെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. വൈകീട്ട് ചേരുന്ന സബ്ജക്‌ട് കമ്മിറ്റി, പ്ലീനറിയില്‍ അവതരിപ്പിക്കേണ്ട പ്രമേയങ്ങള്‍ക്ക് അംഗീകാരം നല്‍കും
    അതേസമയം തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ പുതിയ പ്രവര്‍ത്തക സമിതി വൈകിയേക്കും. നാമനിര്‍ദ്ദേശത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖര്‍ഗയെ ചുമതലപ്പെടുത്താനാണ് നീക്കം. അങ്ങനെയെങ്കില്‍ പ്രഖ്യാപനത്തിന് കാലതാമസമെടുക്കും.
    കോണ്‍ഗ്രസ് ചരിത്രത്തിലെ എണ്‍പത്തിയഞ്ചാമത്ത് പ്ലീനറി സമ്മേളനത്തിനാണ് ഇന്ന് തുടക്കമാവുന്നത്. പതിനയ്യായിരത്തോളം പ്രതിനിധികള്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കും.1338 പേര്‍ക്കാണ് വോട്ടവകാശം. പ്രതിപക്ഷ സഖ്യം പ്രഖ്യാപിച്ചുള്ള രാഷ്ട്രീയപ്രമേയമടക്കം നിര്‍ണ്ണായക പ്രമേയങ്ങള്‍സമ്മേളനത്തില്‍ അവതരിപ്പിക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...