MORE

    മയക്കു മരുന്ന് ഉപയോഗിക്കരുത്, പൊതുമധ്യത്തില്‍ പാര്‍ട്ടിയെ വിമര്‍ശിക്കരുത് -പ്ലീനറി യോഗത്തില്‍ നിര്‍ദേശങ്ങളുമായി കോണ്‍ഗ്രസ്

    Date:

    ന്യൂഡല്‍ഹി: റായ്പൂരില്‍ നടക്കുന്ന ത്രിദിന കോണ്‍ഗ്രസ് പ്ലീനറി യോഗത്തോടനുബന്ധിച്ച്‌ പാര്‍ട്ടിയുടെ ഭരണഘടനയില്‍ പുതിയ നിയമങ്ങള്‍ ചേര്‍ത്തു.

    സമ്മേളനത്തിന് എത്തുന്നവര്‍ വോളന്റിയര്‍മാരാകണം. സാമൂഹിക സേവനത്തിനും സന്നദ്ധരാകണം. പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് അച്ചടക്കവും നിര്‍ബന്ധമാണ്. മയക്കു മരുന്നും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കാന്‍ പാടില്ല എന്നും ഭരണഘടന ഭേദഗതിയിലുണ്ട്. സമൂഹത്തിന് പ്രത്യേകിച്ച്‌

    പാവപ്പെട്ടവരുടെ ഉന്നമനത്തിനായുള്ള ഏതൊരു പ്രവര്‍ത്തനത്തിനും സന്നദ്ധരാകണം. പൊതു ആസ്തികള്‍ സംരക്ഷിക്കുന്നതിനുള്ള ചുമതലകള്‍ ഏറ്റെടുക്കുകയും പദ്ധതികള്‍ ആവിഷ്കരിക്കുകയും വേണം. പാര്‍ട്ടിയുടെ സ്വീകാര്യമായ നയങ്ങളെയും പരിപാടികളെയും പൊതുവേദികളില്‍ വിമര്‍ശിക്കാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

    85ാമത് കോണ്‍ഗ്രസ് പ്ലീനറി യോഗത്തില്‍ 15,000ത്തിലേറെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി സഹകരിക്കുന്നതുള്‍പ്പെടെ നിര്‍ണായക തീരുമാനങ്ങള്‍ യോഗത്തിലുണ്ടാകുമെന്ന് കരുതുന്നു.

    പാര്‍ട്ടിയിലെ ഉന്നത കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് വേണ്ടെന്നും അംഗങ്ങളെ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നാമനിര്‍ദേശം ചെയ്താല്‍ മതിയെന്നും ആദ്യദിനത്തില്‍ തീരുമാനിച്ചിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...