MORE

    കോരയാര്‍പുഴ-കൊളയക്കോട് റോഡ് ഉദ്ഘാടനം ചെയ്തു

    Date:

    കോരയാര്‍പുഴ-കൊളയക്കോട് റോഡ് വശങ്ങള്‍ കെട്ടി സംരക്ഷിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ക്കായി 50 ലക്ഷം രൂപ കൂടി അനുവദിച്ചതായി ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

    ഫിഷറീസ് വകുപ്പിന്റെ സാമ്ബത്തിക സഹായം ഉപയോഗിച്ച്‌ നിര്‍മ്മിച്ച കോരയാര്‍പുഴ-കൊളയക്കോട് റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. 25 വര്‍ഷം മുന്‍പ് സംസ്ഥാനം ആരംഭിച്ച ജനകീയ ആസൂത്രണ പദ്ധതികളാണ് കേരളത്തില്‍ ഗ്രാമീണ റോഡുകള്‍ ശക്തമാക്കിയത്. ഒരു ഹൈവേ നിര്‍മ്മിക്കുന്നതിനേക്കാള്‍ ആവേശത്തോടെയാണ് ഓരോ ഗ്രാമീണ റോഡ് നിര്‍മ്മാണവും ജനം ഏറ്റെടുക്കുന്നത്. ജനകീയ ആസൂത്രണ പദ്ധതികളിലൂടെ ലഭിച്ച ആര്‍ജ്ജവമാണ് നവകേരളം പദ്ധതിയിലൂടെ സംസ്ഥാനം ഇതുവരെ ഏറ്റെടുക്കാന്‍ മടിച്ച വലിയ പദ്ധതികള്‍ പോലും ഏറ്റെടുത്ത് നടപ്പാക്കാനുള്ള ഊര്‍ജ്ജമായത്.
    മലമ്ബുഴയില്‍ വലിയ വികസന പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. മലമ്ബുഴയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മലമ്ബുഴ ഫെസ്റ്റ് പോലെയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ നടപ്പാക്കണം. ഇതിന് സാംസ്‌കാരിക വകുപ്പ് സഹായം നല്‍കും. പാലക്കാട് ജില്ലയില്‍ കൂടുതല്‍ മത്സ്യ കര്‍ഷകരെ വളര്‍ത്തിയെടുക്കുന്ന നടപടികള്‍ പ്രോത്സാഹിപ്പിക്കുകയാണ്. അതിന്റെ ഭാഗമാണ് കോരയാര്‍പുഴ-കൊളയക്കോട് റോഡ് പൂര്‍ത്തീകരണമെന്നും മന്ത്രി പറഞ്ഞു. എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനായി. മലമ്ബുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, പുതുശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീത, ജില്ലാ പഞ്ചായത്ത് അംഗം എം. പത്മിനി, പുതുശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ അജീഷ്, എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എം.ടി രാജീവ്, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ. രാജേഷ് പ്രസംഗിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...