MORE

    ജെന്റില്‍മാൻ 2″ ചെന്നൈയില്‍ ഷൂട്ടിങ് ആരംഭിച്ചു,!

    Date:

    മെഗാ പ്രൊഡ്യൂസര്‍ കെ.ടി. കുഞ്ഞുമോന്റെ വമ്ബൻ പ്രോജക്‌ട് ആയ “ജെന്റില്‍മാൻ 2” വിൻ്റെ ചിത്രീകരണം ഇന്ന് ചെന്നൈയില്‍ ആരംഭിച്ചു .

    എ. ഗോകുല്‍ കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്. ഓസ്‌കാര്‍ ജേതാവായ സംഗീത സംവിധായകൻ എംഎം കീരവാണിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. കവി പേരരശു വൈരമുത്തുവാണ് ഗാന രചയിതാവ്.
    തമിഴ്നാട് ഇൻഫര്‍മേഷൻ ആൻഡ് പബ്ലിസിറ്റി മന്ത്രി എം.പി .സാമിനാഥൻ സത്യ സ്റ്റുഡിയോയില്‍ ചിത്രത്തിന്റെ സ്വിച്ച്‌ ഓണ്‍ കര്‍മം നിര്‍വഹിച്ചു. സത്യ സ്റ്റുഡിയോസ് ചെയര്‍മാൻ ഡോ. കുമാര്‍ രാജേന്ദ്രൻ ആദ്യ ഷോട്ടിന് ബോര്‍ഡ് ക്ലാപ്പ് ചെയ്തു. കവി പേരരശു വൈരമുത്തു ആദ്യ ഷോട്ടിന് ആക്ഷൻ പറഞ്ഞു.

    “ജെന്റില്‍മാൻ-2” ചിത്രീകരണം സത്യ സ്റ്റുഡിയോയില്‍ വെച്ച്‌ തുടങ്ങാൻ സാധിച്ചത് അഭിമാനകരമാണെന്ന് നിര്‍മ്മാതാവ് കെ.ടി.കുഞ്ഞുമോൻ പറയുന്നു. മനോഹരമായ ഓര്‍മ്മകള്‍ പങ്കുവെക്കാനുണ്ടെന്നും സത്യ സ്റ്റുഡിയോസ് (സത്യാ മൂവീസ്)നിര്‍മ്മിച്ച ചിത്രങ്ങളും എം.ജി.ആറിന്റെ സിനിമകളും വിതരണം ചെയ്തതിലൂടെ തനിക്ക് ഇൻഡസ്ട്രിയില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടായി. അതിനാല്‍ ഇവിടെ ഷൂട്ടിംഗ് ആരംഭിച്ചതില്‍ സന്തോഷമുണ്ടെന്ന് നിര്‍മ്മാതാവ് കെടി കുഞ്ഞുമോൻ പറഞ്ഞു.

    അടുത്ത ഇരുപത്തിയഞ്ച് ദിവസത്തേക്ക് ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിങ് ചെന്നൈയില്‍ നടക്കും. തുടര്‍ന്ന് ഹൈദരാബാദ്, മലേഷ്യ, ദുബായ്, ശ്രീലങ്ക എന്നിവിടങ്ങളിലും നിരവധി വിദേശ ലൊക്കേഷനുകളിലും മറ്റ് ഷെഡ്യൂളുകള്‍ നടക്കും. കഥ: കെ.ടി.കുഞ്ഞുമോൻ , സംവിധാനം: എ.ഗോകുല്‍ കൃഷ്ണ, ക്യാമറ: അജയൻ വിൻസെന്റ്, കല: തോട്ട തരണി, എഡിറ്റര്‍: സതീഷ് സൂര്യ.
    സൗണ്ട് എഞ്ചിനീയര്‍: തപസ് നായക്, സ്റ്റണ്ട്: ദിനേശ് കാശി, നൃത്തസംവിധാനം: ബൃന്ദ, കോസ്റ്റ്യൂം ഡിസൈനര്‍: പൂര്‍ണിമ, പ്രോജക്‌ട് ഡിസൈനര്‍ ആൻഡ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്: സി.കെ. അജയ് കുമാര്‍, പിആര്‍ഒ: ജോണ്‍സണ്‍, പ്രൊഡക്ഷൻ കണ്‍ട്രോളര്‍: ശരവണ കുമാര്‍, മുരുക പൂപതി, എന്നിവരാണ് അണിയറയിലെ പ്രധാനികള്‍.

    തമിഴ് – തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയനായിക്കൊണ്ടിരിക്കുന്ന ചേതനാണ് ചിത്രത്തിലെ നായകൻ.നയൻതാരാ ചക്രവര്‍ത്തി, പ്രിയ ലാല്‍ എന്നിവരാണ് നായികമാര്‍.പ്രാചികാ , സുമൻ എന്നിവര്‍ “ജെന്റില്‍മാൻ 2” വിൻ്റെ കഥാഗതി നിയന്ത്രിക്കുന്ന സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിത്താര, സുധാറാണി, ശ്രീ രഞ്ജിനി , സത്യപ്രിയ, സുമൻ, അച്യുത കുമാര്‍, പുകഴ്, മൈം ഗോപി, ബഡവാ ഗോപി, മുനിഷ് രാജ, രാധാ രവി, പ്രേം കുമാര്‍, ഇമ്മാൻ അണ്ണാച്ചി, വേലാ രാമമൂര്‍ത്തി, ശ്രീറാം, ജോണ്‍ റോഷൻ, ആര്‍ വി ഉദയ കുമാര്‍, കെ ജോര്‍ജ്ജ് വിജയ് നെല്‍സണ്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. എബി കുഞ്ഞു മോനാണ് ജെൻ്റില്‍മാൻ ഫിലിം ഇൻ്റര്‍ നാഷണലിൻ്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ബ്രഹ്മാണ്ഡ സിനിമയായ ജെൻ്റില്‍മാൻ-II വിൻ്റെ സഹ നിര്‍മ്മാതാവ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...