MORE

    ‘കോലം കത്തിക്കേണ്ട അഴിമതിക്കാരായ നേതാക്കള്‍ കോണ്‍ഗ്രസില്‍ തന്നെയുണ്ട്‌ ‘ ; മുഖ്യമന്ത്രിയെ ആക്രമിച്ചാല്‍ കേരളം പ്രതികരിക്കുമെന്ന് ഇ പി ജയരാജന്‍

    Date:

    സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ പ്രതിപക്ഷം നടത്തുന്ന സമരത്തിനെതിരെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മുഖ്യമന്ത്രി പിണറായി വിജയനെ ചെളിവാരിയെറിഞ്ഞ്‌, കുടുംബത്തെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ കേരളം ശക്തിയായി പ്രതികരിക്കുമെന്ന്‌ ജയരാജന്‍ പറഞ്ഞു .

    കോലം കത്തിക്കേണ്ട അഴിമതിക്കാരായ നേതാക്കള്‍ കോണ്‍ഗ്രസില്‍ തന്നെയുണ്ട്‌. അവര്‍ക്കെതിരെയാണ്‌ പ്രതിപക്ഷം പ്രതിഷേധിക്കേണ്ടതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
    ക്രിയാത്മകമായി എന്തെങ്കിലും കാര്യം ഇതുവരെ പ്രതിപക്ഷം പറഞ്ഞിട്ടുണ്ടോ.

    എല്‍ഡിഎഫ്‌ സര്‍ക്കാരിന്‌ ജനകീയത വര്‍ധിക്കുന്നതിന്റെ വെപ്രാളമാണ്‌ അവര്‍ കാണിക്കുന്നത്‌. നിലവാരമില്ലാത്ത രാഷ്‌ട്രീയ യുദ്ധത്തിന്‌ കോണ്‍ഗ്രസും ആര്‍എസ്‌എസും മുതിരരുത്‌. തൃക്കാക്കരയില്‍ എസ്‌ഡിപിഐ, ജമാഅത്തെ ഇസ്ലാമി, ട്വന്റി20, ആര്‍എസ്‌എസ്‌ വോട്ട്‌ കച്ചവടത്തിലൂടെ ജയിച്ചതിന്റെ അഹങ്കാരംമൂത്ത്‌ മുഖ്യമന്ത്രിയെ കളങ്കപ്പെടുത്താന്‍ ഇറങ്ങിത്തിരിക്കുന്ന വൃത്തികെട്ട കളി കോണ്‍ഗ്രസിന്‌ ഭൂഷണമല്ല.

    സ്വര്‍ണക്കടത്ത്‌ കേസ്‌ പ്രതികളെ വന്‍പ്രതിഫലംനല്‍കി സ്വന്തം സ്ഥാപനത്തില്‍ കുടിയിരുത്തിയ സംഘപരിവാറാണ്‌ പ്രതിഷേധവുമായി ഇറങ്ങുന്നതെന്നും ജയരാജന്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...