ഡല്‍ഹി: ഇന്നലെയായിരുന്നു രാജ്യം ആകാംഷയോടെ കാത്തിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി അട്ടിമറി നടന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
തെരഞ്ഞെടുപ്പ് നടന്ന 16 സീറ്റുകളില്‍ 8 എണ്ണം ബിജെപി ജയിച്ചു. ഹരിയാനയിലെ രണ്ട് സീറ്റുകളും എന്‍ഡിഎ ജയിച്ചു. മഹാരാഷ്ട്രയിലും കര്‍ണാടകയിലും 3 സീറ്റ് ബിജെപി സ്വന്തമാക്കി.
ഹരിയാനയില്‍ കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്ണോയി ബിജെപിക്ക് വോട്ട് ചെയ്തു. ഹരിയാനയിലെ തോല്‍വി അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
അതേ സമയം മഹാരാഷ്ട്രയില്‍ ശിവസേന എംഎല്‍എയുടെ വോട്ട് അസാധുവായി. എന്‍സിപിക്കും ശിവസേനയ്ക്കും ഒരോ സീറ്റ് വീതമാണ് മഹാരാഷ്ട്രയില്‍ ലഭിച്ചത്.

