MORE

    ക്ഷേത്രത്തില്‍ നിത്യപൂജ നടത്താന്‍ ഏല്‍പിച്ച സ്വര്‍ണാഭരണം വിറ്റയാള്‍ പിടിയില്‍

    Date:

    കൊല്ലം: ക്ഷേത്രത്തില്‍ നിത്യപൂജക്കായി ഏല്‍പിച്ച സ്വര്‍ണാഭരണം പണയംവെക്കുകയും വില്‍ക്കുകയും ചെയ്ത ശാന്തിക്കാരന്‍ അറസ്റ്റില്‍.

    തൃക്കടവൂര്‍ വൈഷ്ണവം വീട്ടില്‍ കെ. ഗോപകുമാറാണ് (44) ശക്തികുളങ്ങര പൊലീസിന്‍റെ പിടിയിലായത്. വള്ളിക്കീഴ് ഭഗവതി ക്ഷേത്രത്തിലെ ശാന്തിക്കാരനായ ഇയാള്‍ 2021 ജൂണ്‍ മുതല്‍ പല ദിവസങ്ങളിലായി ദേവീവിഗ്രഹത്തില്‍ ചാര്‍ത്തി നിത്യപൂജ നടത്തുന്നതിനായി ഏല്‍പിച്ച സ്വര്‍ണാഭരണം ചാര്‍ത്താതെ വില്‍ക്കുകയും പണയം വെക്കുകയും ആയിരുന്നു.

    കഴിഞ്ഞദിവസം ദേവി വിഗ്രഹത്തില്‍ താലി ആഭരണം ചാര്‍ത്തി കാണാത്തത് ശ്രദ്ധയില്‍പെട്ട അഡ്വൈസറി കമ്മിറ്റി സെക്രട്ടറിക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ സബ് ഗ്രൂപ്പ് ഓഫിസറെ വിവരം അറിയിക്കുകയായിരുന്നു.ഗ്രൂപ്പ് ഓഫിസറെത്തി നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ നഷ്ടമായത് മനസ്സിലാകുന്നത്.

    തുടര്‍ന്ന് തിരുവിതാംകൂര്‍ സബ് ഗ്രൂപ്പ് ഓഫിസറായ കൃഷ്ണകുമാര്‍ നല്‍കിയ പരാതിയില്‍ ശക്തികുളങ്ങര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ 27 ഗ്രാം വരുന്ന ആഭരണങ്ങള്‍ വില്‍ക്കുകയും പണയപ്പെടുത്തുകയും ചെയ്തതായി മനസ്സിലാക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ ബിനു വര്‍ഗീസ്, എസ്.ഐമാരായ ഷാജഹാന്‍, വിനോദ്, പ്രദീപ്, ദിലീപ്, എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ ശ്രീലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...