പത്തനാപുരം: പൊലീസ് വാഹനം തടഞ്ഞുനിര്‍ത്തി പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
പത്തനാപുരം മുത്തൂകുഴി പറങ്കിമാംവിള വീട്ടില്‍ നിജാസ് (26), അമ്ബലപ്പുഴ വണ്ടാനം ചെണ്ടാന പള്ളില്‍ വീട്ടില്‍ ശ്രീകുമാര്‍ (25) എന്നിവരെയാണ് പത്തനാപുരം എസ്. ഐ ശരലാലിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു.
കഴിഞ്ഞ രാത്രി പത്തനാപുരം നെടുപറമ്ബ് ജങ്ഷനിലായിരുന്നു കേസിനാസ്പദമായ സംഭവം. പത്തനാപുരം വിദേശമദ്യശാലയിലെ ജീവനക്കാരനെ കൈയേറ്റം ചെയ്തതിന് പാതിരിക്കല്‍ പുതുക്കുന്ന് റിയാസ് മന്‍സ്സിലില്‍ റിയാസ് ഖാനെ പൊലീസ് പിടികൂടി.ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പൊലീസ് ജീപ്പ് തടഞ്ഞ് നിര്‍ത്തുകയും ബലംപ്രയോഗിച്ച് പ്രതിയെ മോചിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
പൊലീസിനെ ഭീഷണിപ്പെടുത്തിയ സംഘത്തെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഗ്രേഡ് എസ്.ഐ സാബു ലൂക്കോസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിബുമോന്‍, സുവര്‍ണ ലാല്‍, ഷമീര്‍, സനല്‍, ഹോം ഗാര്‍ഡ് നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും അവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പത്തനാപുരം ഇന്‍സ്പെക്ടര്‍ ജയകൃഷ്ണന്‍ അറിയിച്ചു.

