കൗകോയ്ക്ക് പകരക്കാരനെ കണ്ടെത്താനുള്ള എ ടി കെ മോഹന്‍ ബഗാന്റെ ശ്രമങ്ങള്‍ ഇപ്പോള്‍ ഫെഡെറികോ ഗയേഹോയില്‍ എത്തിയിരിക്കുകയാണ്.
32കാരനായ ഉറുഗ്വേ മിഡ്ഫീല്‍ഡര്‍ മുമ്ബ് നോര്‍ത്ത് ഈസ്റ്റിനായി തകര്‍പ്പന്‍ പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുണ്ട്. ഗയേഹോയുമായി മോഹന്‍ ബഗാന്‍ കരാറില്‍ എത്തിയതായി IFTWC റിപ്പോര്‍ട്ട് ചെയ്യുന്നു.ഗയേഹോ ഐ എസ് എല്ലില്‍ 47 മത്സരങ്ങള്‍ നോര്‍ത്ത് ഈസ്റ്റിനായി കളിച്ചിട്ടുണ്ട്. 12 അസിസ്റ്റുകളും 9 ഗോളുകളും താരം നേടി. പരിക്ക് കാരണം പലപ്പോഴും പുറത്ത് ഇരിക്കേണ്ടി വന്ന ഗയേഹോ അവസാന സീസണുകളില്‍ അത്ര മികവില്‍ ആയിരുന്നില്ല. നോര്‍ത്ത് ഈസ്റ്റ് 18-19 സീസണിലും 20-21 സീസണിലും പ്ലേ ഓഫില്‍ എത്തിയപ്പോള്‍ ഗയേഹോ ടീമിന്റെ ഭാഗമായിരുന്നു.

