MORE

    ഗര്‍ഭിണിയാണെന്ന കാരണത്താല്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു; നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് കോടതി

    Date:

    ലണ്ടന്‍: ഗര്‍ഭിണിയാണെന്ന് പറഞ്ഞ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട യുവതിക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്.

    ലണ്ടന്‍ ആസ്ഥാനമായുള്ള കമ്ബനിയുടെ അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി ചെയ്തിരുന്ന ഷാര്‍ലറ്റ് ലീച്ചിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. താന്‍ ഗര്‍ഭിണിയാണെന്ന് മാനേജരോട് പറഞ്ഞതിനെ തുടര്‍ന്നാണ് തന്നെ പിരിച്ചുവിട്ടതെന്ന് 34 കാരിയായ യുവതി പറഞ്ഞു.

    മുമ്ബ് നിരവധി ഗര്‍ഭഛിദ്രങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഗര്‍ഭസ്ഥ ശിശുവിന്‍റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ ബോസുമായി പങ്കുവച്ചിട്ടുണ്ടെന്നും ഷാര്‍ലറ്റ് പറഞ്ഞു. എന്നിരുന്നാലും, ആശ്വാസവാക്കുകള്‍ക്ക് പകരം, പിരിച്ചുവിടല്‍ നോട്ടീസാണ് ലഭിച്ചെതെന്നും പറഞ്ഞു. പുതിയ കരാര്‍ ഇതുവരെ ഒപ്പിടാത്തതിനാല്‍ ഷാര്‍ലറ്റിന് പ്രസവാവധിക്ക് അര്‍ഹതയില്ലെന്ന് മേലധികാരി അവകാശപ്പെട്ടു.

    ജോലി നഷ്ടപ്പെട്ട് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഷെര്‍ലറ്റിന് തന്‍്റെ കുഞ്ഞിനെയും നഷ്ടമായി. 2021 മെയ് മുതലാണ് യുവതി കമ്ബനിയുടെ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി ചെയ്യാന്‍ തുടങ്ങിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...