MORE

    ഗവര്‍ണര്‍ക്കെതിരായ എല്‍ഡിഎഫ് പ്രതിഷേധത്തില്‍ മുഖ്യമന്ത്രിയും പങ്കെടുത്തേക്കും

    Date:

    തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതുമുന്നണി പ്രക്ഷോഭം ആരംഭിക്കാനൊരുങ്ങുന്നു. ഇന്ന് ചേര്‍ന്ന മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.

    നവംബര്‍ 15ന് രാജ്ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഇതില്‍ പങ്കെടുക്കും. ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

    സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് തുടരുന്നതിനിടെയാണ് ഇടതുമുന്നണിയുടെ നീക്കം. ഗവര്‍ണറുടെ നിലപാടിനെതിരെ പ്രത്യക്ഷ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. ഇന്ന് രാവിലെ എകെജി സെന്‍ററിലാണ് യോഗം ആരംഭിച്ചത്.

    സര്‍ക്കാരിനെതിരായ ഗവര്‍ണറുടെ നീക്കങ്ങള്‍ തടയാന്‍ പരസ്യ പ്രക്ഷോഭം നടത്താന്‍ സി.പി.എം നേരത്തെ തീരുമാനിച്ചിരുന്നു. മുന്നണിയുടെ നേതൃത്വത്തില്‍ സംയുക്ത സമരപരിപാടികള്‍ സംഘടിപ്പിക്കാനും അത് എങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കാനുമാണ് ഇന്ന് എല്‍ഡിഎഫ് യോഗം ചേര്‍ന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...