MORE

    ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരാന്‍ പ്രിയങ്ക ഇന്ന് എത്തിയേക്കും; 24 മുതല്‍ 26 വരെ മൂന്ന് ദിവസം ഇടവേള; രാഹുല്‍ ഡല്‍ഹിയിലേക്ക്

    Date:

    ബെംഗളൂരു: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് കര്‍ണാടകയിലെത്തിയേക്കും.

    പദയാത്ര നേരത്തേ ആന്ധ്രാപ്രദേശിലെ കര്‍ണൂലില്‍ എത്തിയിരുന്നെങ്കിലും നേരത്തേ നിശ്ചയിച്ച റൂട്ട് പ്രകാരം കര്‍ണാടകയിലേക്ക് തിരിച്ചെത്തുകയായിരുന്നു. യാത്രയില്‍ പങ്കുചേരാന്‍ പ്രിയങ്ക ഇന്ന് എത്തിയേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

    മൂന്ന് ദിവസത്തെ ആന്ധ്രായാത്രയ്ക്കു ശേഷം പദയാത്ര വെള്ളിയാഴ്ച രാവിലെയാണ് കര്‍ണാടകയിലെ റായ്ചൂരില്‍ തിരിച്ചെത്തിയത്. ആന്ധ്രയിലെ കര്‍ണൂലില്‍ നിന്നാണ് 44ാം ദിവസത്തെ പദയാത്ര ആരംഭിച്ചത്. വൈകുന്നേരം റായ്ചൂരിലെ യെരാഗരയില്‍ സമാപിച്ചു.

    ഒക്ടോബര്‍ 24 മുതല്‍ 26 വരെ വിശ്രമദിനമാണ്. ദീപാവലി, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സ്ഥാനാരോഹണം എന്നിവ പ്രമാണിച്ചാണ് മൂന്ന് ദിവസത്തെ ഇടവേള. ചടങ്ങില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഡല്‍ഹിയിലേക്ക് തിരിക്കും. സപ്തംബര്‍ എട്ടിന് പദയാത്ര ആരംഭിച്ച ശേഷം ആദ്യമായാണ് രാഹുല്‍ ഡല്‍ഹിയിലെത്തുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...