MORE

    ഗവര്‍ണറുടെ അസാധാരണ നടപടി; ഇടപെടാന്‍ കഴിയാതെ സര്‍ക്കാര്‍

    Date:

    തിരുവനന്തപുരം: ഗവര്‍ണര്‍-കേരള സര്‍വകലാശാല തര്‍ക്കം രൂക്ഷമായി തുടരുന്നു. തന്‍റെ നോമിനികളായ 15 സെനറ്റര്‍മാരെ പിന്‍വലിച്ചുകൊണ്ട് ഗവര്‍ണര്‍ അസാധാരണമായ നടപടിയാണ് ഇന്നലെ സ്വീകരിച്ചത്.

    നിലവിലെ സാഹചര്യം വൈസ് ചാന്‍സലര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

    ചട്ടപ്രകാരം സ്വീകരിച്ച നടപടിയായതിനാല്‍ സര്‍ക്കാരിന് ഇടപെടാന്‍ കഴിയില്ല. സി.പി.എമ്മിന്‍റെ തീരുമാനപ്രകാരമാണ് ചൊവ്വാഴ്ച ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്ന് ഇടത് അംഗങ്ങള്‍ വിട്ടുനിന്നത്. ഗവര്‍ണര്‍ കൂടുതല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നത് സര്‍ക്കാരിനുള്ള മുന്നറിയിപ്പ് കൂടിയാണ്.

    ഇത്രയധികം സെനറ്റര്‍മാരെ ഒറ്റയടിക്ക് പിന്‍വലിക്കുന്നത് അസാധാരണ നടപടിയാണ്. ചാന്‍സലര്‍ക്ക് താല്‍പ്പര്യം നഷ്ടപ്പെട്ടാല്‍ അംഗങ്ങളെ പിന്‍വലിക്കാമെന്ന് ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ അപൂര്‍വമായി പ്രയോഗിക്കുന്ന നടപടിയാണ് ഗവര്‍ണര്‍ സ്വീകരിച്ചത്. വി.സി സെലക്ഷന്‍ കമ്മിറ്റിയിലേക്ക് സെനറ്റ് നോമിനിയെ നാമനിര്‍ദ്ദേശം ചെയ്യാനുള്ള ഗവര്‍ണറുടെ അന്ത്യശാസനം കേരള സര്‍വകലാശാല നിരന്തരം തള്ളിക്കളയുകയാണ്. ചൊവ്വാഴ്ച ചേര്‍ന്ന സെനറ്റ് യോഗം ക്വാറം പൂര്‍ത്തിയാക്കാതെ പിരിഞ്ഞു. ഇടത് അംഗങ്ങള്‍ക്കൊപ്പം ചാന്‍സലറുടെ നോമിനികളായ 15 പേരും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ഇവരുടെ വിശദാംശങ്ങള്‍ വി.സിയില്‍ നിന്ന് തേടിയ ശേഷമാണ് നടപടി സ്വീകരിച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...