MORE

    മുസ്ലീങ്ങളുടെ സുരക്ഷയ്‌ക്കും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപി; അവരെ ആര് ഉപയോഗിച്ചെന്നും ആര് രക്ഷിച്ചെന്നും മനസിലാക്കേണ്ട സമയം അടുത്തുവെന്ന് യുപി ഉപമുഖ്യമന്ത്രി

    Date:

    ലക്‌നൗ : മുസ്ലീങ്ങളുടെ യഥാര്‍ത്ഥ അഭ്യുദയകാംക്ഷിയാണ് ബിജെപിയെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക്.

    മറ്റ് പാര്‍ട്ടികള്‍ മുസ്ലീങ്ങളെ വോട്ട് ബാങ്കായി ഉപയോഗിക്കുമ്ബോള്‍ ബിജെപി മാത്രമാണ് അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പസ്മണ്ട മുസ്ലീങ്ങള്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    മതേതര പാര്‍ട്ടികള്‍ എന്ന് അവകാശപ്പെടുന്നവര്‍ വോട്ട് ചോദിച്ചെത്തുമ്ബോള്‍ മാത്രമാണ് മുസ്ലീങ്ങളെ ചേര്‍ത്തുപിടിക്കുന്നത്. ഈ പാര്‍ട്ടികള്‍ വോട്ട് വാങ്ങി അധികാരത്തില്‍ വന്നെങ്കിലും മുസ്ലീം സമുദായക്കാര്‍ക്ക് അവരുടെ അവകാശങ്ങള്‍ പോലും ലഭിച്ചിട്ടില്ല. ഇന്നും അവര്‍ പിന്നോക്കം നില്‍ക്കുന്നതിന് കാരണം അത് തന്നെയാണ്.

    മുസ്ലീങ്ങളുടെ യഥാര്‍ത്ഥ അഭ്യുദയകാംക്ഷി ബിജെപിയാണ്. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ പാര്‍ട്ടി അര്‍ത്ഥവത്തായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതിനായി മുസ്ലീം സമൂഹത്തിന് പ്രയോജനം ചെയ്യുന്ന നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    മുസ്ലീങ്ങളെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കുന്ന ഏതെങ്കിലും പാര്‍ട്ടിയുണ്ടെങ്കില്‍ അത് ബിജെപിയാണെന്ന് സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡാനിഷ് ആസാദ് അന്‍സാരി പറഞ്ഞു. മുസ്ലീങ്ങളുടെ വിദ്യാഭ്യാസം, സുരക്ഷ, പുരോഗതി എന്നിവയെക്കുറിച്ച്‌ ബിജെപി ആശങ്കപ്പെടുന്നത് പോലെ മറ്റൊരു പാര്‍ട്ടിയും ആശങ്കപ്പെട്ടിട്ടില്ല. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കാന്‍ അനുവദിക്കാത്തതാണ് മുസ്ലീങ്ങളുടെ ഈ അവസ്ഥയ്‌ക്ക് കാരണം.

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരുകള്‍ അവര്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്തി മുസ്ലീം സമുദായം മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണെന്ന് ബിജെപി രാജ്യസഭാംഗം ഗുലാം അലി പറഞ്ഞു. മറ്റ് പാര്‍ട്ടികള്‍ ഇതുവരെ ബിജെപിയെ ഭയന്ന് തങ്ങളുടെ രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ നിറവേറ്റുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ആരാണ് തങ്ങളുടെ നന്മയ്‌ക്കായി പ്രവര്‍ത്തിക്കുന്നതെന്നും ആരാണ് തങ്ങളെ ഉപയോഗിച്ചതെന്നും മുസ്ലീങ്ങള്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...