MORE

    ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി – ബി.ജെ.പി പോര് മുറുകുന്നു

    Date:

    ഗാന്ധിനഗര്‍: ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടി – ബി.ജെ.പി പോര് മുറുകുന്നു .ഡല്‍ഹിയിലെ എ.എ.പി മന്ത്രി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ഗുജറാത്തില്‍ അരവിന്ദ് കേജ്‌രിവാളിനെതിരെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരുകയാണ്.

    അതിനിടെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലാംഘട്ട സ്ഥാനാര്‍ഥികളുടെ പട്ടിക ആപ്പ് പുറത്ത് വിട്ടു.

    മതപരിവര്‍ത്തന റാലിയില്‍ ഹിന്ദു ദൈവങ്ങളില്‍ വിശ്വസിക്കില്ല എന്ന വിവാദ പരാമര്‍ശം നടത്തിയത് ഡല്‍ഹിയിലെ ആം ആദ്മി മന്ത്രിയായ രാജേന്ദ്ര പാല്‍ ഗൗതം ആയിരുന്നു. ഇതിന് പിന്നാലെ ആണ് ദ്വിദിന സന്ദര്‍ശനത്തിനായി ഗുജറാത്തില്‍ എത്തിയ ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന് എതിരെ ബി.ജെ.പി പ്രതിഷേധം ശക്തമാക്കിയത്. കേജ്‌രിവാള്‍ മടങ്ങി പോകണമെന്ന് ആവശ്യപ്പെട്ട് വഡോദരയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഫ്ലക്സുകളും നോട്ടീസുകളും സ്ഥാപിച്ചു. ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തില്‍ മുന്നൊരുക്കങ്ങള്‍ ശക്തമാകുകയാണ് ആം ആദ്മി പാര്‍ട്ടി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...