MORE

    താക്കറെ- ഷിന്‍ഡെ തര്‍ക്കം ; ശിവസേനയുടെ അമ്ബും വില്ലും ചിഹ്നം മരവിപ്പിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍

    Date:

    മുംബൈ : ശിവസേനയുടെ അമ്ബും വില്ലും ചിഹ്നം മരവിപ്പിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഉദ്ധവ് താക്കറെയും ഏക്‌നാഥ് ഷിന്‍ഡെയും നയിക്കുന്ന ശിവസേന വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് കമ്മീഷന്റെ ഉത്തരവ്.

    ഒക്ടോബര്‍ 10 ഉച്ചയ്ക്ക് 1 മണിക്കകം ലഭ്യമായ ചിഹ്നങ്ങളില്‍ നിന്ന് ഒരു ചിഹ്നം തിരഞ്ഞെടുക്കാനും ഇടക്കാലത്തേക്കായി മൂന്ന് ഓപ്ഷനുകള്‍ സമര്‍പ്പിക്കാനും ഇരു വിഭാഗങ്ങളോടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    ചിഹ്നം മരവിപ്പിച്ചതോടെ, മുംബൈയിലെ അന്ധേരിയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനായി ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ ഗ്രൂപ്പും മറ്റൊരു പേരും ചിഹ്നവും കണ്ടെത്തേണ്ടിവരും.ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഘാഡി സര്‍ക്കാരിനെ ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സേന അട്ടിമറിച്ചതുമുതല്‍ താക്കറെയും ഷിന്‍ഡെയും യഥാര്‍ത്ഥ ശിവസേന ചിഹ്നത്തിനായി പോരാടുകയായിരുന്നു.

    എം.എല്‍.എ.മാരും പാര്‍ട്ടിയുടെ സംസ്ഥാന യൂണിറ്റുകളുടെ തലവന്മാരും പ്രവര്‍ത്തകരും ഇരു കക്ഷികളിലേക്കും മാറാന്‍ തുടങ്ങിയതോടെ, ഒരു വിഭാഗത്തിന് യഥാര്‍ത്ഥ ചിഹ്നം നിലനിര്‍ത്തേണ്ടത് അനിവാര്യമായി

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...