MORE

    ഗുജറാത്തില്‍ ത്രികോണ മത്സരം; ബി.ജെ.പി പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച്‌ അമിത് ഷാ

    Date:

    ഗാന്ധിനഗര്‍: ഗുജറാത്തില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രചാരണം ഏറ്റെടുത്ത് കഴിഞ്ഞു.

    കുടുംബ യോഗങ്ങളിലാണ് കോണ്‍ഗ്രസിന്‍റെ ശ്രദ്ധ. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെ‍ജ്‍രിവാളും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാണ് .

    മൂന്ന് പതിറ്റാണ്ടിനു ശേഷമാണു ഗുജറാത്തില്‍ ത്രികോണ മത്സരം. 1990 ലാണ് കോണ്‍ഗ്രസ് ,ബി.ജെ.പി , ജനതാദള്‍ പാര്‍ട്ടികള്‍ തമ്മില്‍ പടിഞ്ഞാറന്‍ സംസ്ഥാനത്ത് പോരാടിയത് . 70 സീറ്റില്‍ ജനതാദളും 67 എണ്ണത്തില്‍ ബി.ജെ.പിയും വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 33 പേരില്‍ ഒതുങ്ങി. ഗുജറാത്ത് തെരെഞ്ഞെടുപ്പ് ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നല്‍കിയത് കോണ്‍ഗ്രസിനാണ് . 1985 ലെ പോരാട്ടത്തില്‍ 182 ഇല്‍ 149 സീറ്റുകളാണ് കോണ്‍ഗ്രസ് കൈപ്പത്തിക്കുള്ളിലാക്കിയത്. ഈ റെക്കോര്‍ഡ് മറി കടക്കുമെന്നാണ് ഇത്തവണ അമിത്ഷായുടെ അവകാശം. നഷ്ടപ്രതാപം തിരികെ പിടിക്കാനായി കുടുംബ സംഗമങ്ങള്‍ വഴി ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ് കോണ്‍ഗ്രസ്.

    തൊഴിലില്ലായ്മ , വിലക്കയറ്റം , സ്‌കൂളുകളുടെയും ആശുപത്രിയുടെയും ശോചനീയാവസ്ഥ എന്നിവ ഉയര്‍ത്തി കാട്ടിയാണ് ആം ആദ്മിയുടെ പ്രവര്‍ത്തനം. ഡല്‍ഹി മാതൃകയില്‍ ഭരണമാണ് വാഗ്ദാനം. വൈദ്യുതി നിരക്ക് കുറയ്ക്കല്‍ ഉള്‍പ്പെടെ പ്രകടന പത്രികയില്‍ ഉള്‍കൊള്ളിച്ചു . പഞ്ചാബില്‍ ലഭിച്ച പോലെ ഊഷ്മളമായ സ്വീകരണം ഗുജറാത്തില്‍ ലഭിക്കാത്തതില്‍ ആം ആദ്മിക്ക് ചെറിയ നിരാശയുമുണ്ട്

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...