MORE

    ഒരു കിലോ തേയിലയ്ക്ക് 1.15 ലക്ഷം രൂപ! റെക്കോര്‍ഡ് വിലയ്ക്ക് വിറ്റുപോയ ഈ ചായപ്പൊടിയുടെ പ്രത്യേകതയെന്ത്?

    Date:

    ഗുഹാവത്തി: (www.kvartha.com) അസമിലെ തോട്ടങ്ങളില്‍ നിന്നുള്ള തേയിലകള്‍ ലോകമെമ്ബാടും പ്രശസ്തമാണ്. വളരെ വിലകൂടിയ നിരവധി ഇനങ്ങള്‍ ഉണ്ട്.വെള്ളിയാഴ്ച, അസമിലെ ദിബ്രുഗഡ് ജില്ലയില്‍ നിന്നുള്ള അപൂര്‍വ ഇനം തേയില പ്രത്യേക റെക്കോര്‍ഡ് സൃഷ്ടിച്ചു. സ്വകാര്യ ലേലത്തില്‍ കിലോയ്ക്ക് 1.15 ലക്ഷം രൂപയ്ക്കാണ് ഇത് വിറ്റുപോയത്. ഈ അപൂര്‍വ ഇനത്തിന്റെ പേര് ‘മനോഹരി ഗോള്‍ഡ് ടീ’ (Manohari Gold) എന്നാണ്.

    സ്വകാര്യ പോര്‍ട്ടലായ ടീ ഇന്‍ടേക്കില്‍ നടത്തിയ ലേലത്തിലാണ് മനോഹരി ഗോള്‍ഡ് ടീയ്ക്ക് ഇത്രയും വില ലഭിച്ചതെന്ന് തേയിലത്തോട്ട ഉടമ രാജന്‍ ലോഹ്യ പറഞ്ഞു. ‘കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞങ്ങള്‍ മനോഹരി ഗോള്‍ഡ് ഉത്പാദിപ്പിക്കുന്നു, തേയിലയുടെ ആവശ്യവും ഇഷ്ടവും അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ഒരു കിലോയ്ക്ക് 1.15 ലക്ഷം രൂപയ്ക്ക് വിറ്റു. അസമിനും സംസ്ഥാനത്തെ തേയില വ്യവസായത്തിനും ഇതൊരു സന്തോഷവാര്‍ത്തയാണ്. കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഒരു സ്വകാര്യ പോര്‍ട്ടല്‍ വഴിയാണ് തേയില വിറ്റത്, ഹൈദരാബാദ് ആസ്ഥാനമായുള്ള നീലോഫര്‍ കഫേയാണ് ഇത് വാങ്ങിയത്’, ലോഹ്യ വ്യതമാക്കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...