MORE

    ചെക്കിനെ പൊളിച്ചടുക്കി പറങ്കിപ്പട; സ്പെയിന് അപ്രതീക്ഷിത തോല്‍വി

    Date:

    യുവേഫ നേഷന്‍സ് ലീ​ഗില്‍ പോര്‍ച്ചു​ഗലിന് ആവേശജയം. ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത നാല് ​ഗോളിനാണ് പറങ്കിപ്പട തകര്‍ത്തത്.

    എവേ ​ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ ഡീ​ഗോ ഡാലോറ്റ്(രണ്ട്), ബ്രൂണോ ഫെര്‍ണാണ്ട‍സ്, ‍ഡീ​ഗോ ജോട്ട എന്നിവരാണ് പോര്‍ച്ചു​ഗലിനായി ​ഗോളുകള്‍ നേടിയത്.

    അതേസമയം മറ്റൊരു പോരാട്ടത്തില്‍ കരുത്തരായ സ്പെയിന്‍ തോല്‍വി ഏറ്റുവാങ്ങി. സ്വിറ്റ്സര്‍ലന്‍ഡാണ് ഒന്നിനെതിരെ രണ്ട് ​ഗോളുകള്‍ക്ക് സ്പെയിനെ തോല്‍പ്പിച്ചത്. സ്പെയിനില്‍ വച്ച്‌ നടന്ന പോരാട്ടത്തില്‍ മാനുവല്‍ അക്കാന്‍ജി, ബ്രീന്‍ എമ്ബോളോ എന്നിവരാണ് സ്വിറ്റ്സര്‍ലന്‍ഡിനായി ​ഗോളുകള്‍ നേടിയത്. ആതിഥേയരുടെ ആശ്വാസ ​ഗോള്‍ ജോര്‍ഡി ആല്‍ബയുടെ വകയായിരുന്നു.

    മറ്റ് പ്രധാന മത്സരങ്ങളില്‍ സെര്‍ബിയ സ്വീഡനെ ഒന്നിനെതിരെ നാല് ​ഗോളുകള്‍ക്കും സ്കോട്ലന്‍ഡ് അയര്‍ലന്‍ഡിനെ ഒന്നിനെതിരെ രണ്ട് ​ഗോളുകള്‍ക്കും തോല്‍പ്പിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...