MORE

    ചെറുപ്പം മുതല്‍ ശ്രീകൃഷ്ണന്റെ ആരാധിക; ഭഗവാന്‍ ശ്രീകൃഷണനെ വിവാഹം ചെയ്ത് യുവതി; മരുമകനെ ലഭിച്ചതില്‍ സന്തോഷമെന്ന് വധുവിന്റെ കുടുംബം

    Date:

    ലക്‌നൗ: ഭഗവാന്‍ ശ്രീകൃഷ്ണനെ വിവാഹം കഴിച്ച്‌ യുവതി. ആചാരപ്രകാരം നടന്ന വിവാഹ ചടങ്ങില്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെല്ലാവരും പങ്കെടുത്തു. ഉത്തര്‍പ്രദേശിലെ ഔറൈയ്യയിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. മകളുടെ തീരുമാനത്തില്‍ മാതാപിതാക്കള്‍ സന്തുഷ്ടരായിരുന്നു എന്നതാണ് ഈ വിവാഹത്തിന്റെ പ്രത്യേകത. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഇപ്പോള്‍ ഞങ്ങളുടെ ബന്ധുവായി മാറിയിരിക്കുന്നുവെന്നും ഇനി ഞങ്ങള്‍ അദ്ദേഹത്തെ മരുമകനായി ആരാധിക്കുമെന്നുമാണ് വധുവിന്റെ പിതാവ് പറയുന്നത്.

    യുപിയിലെ ബിധുന സ്വദേശിയായ രക്ഷ (30) എന്ന യുവതിയാണ് ഇപ്രകാരം വിവാഹം ചെയ്തിരിക്കുന്നത്. എംഎ പഠനത്തിന് ശേഷം എല്‍എല്‍ബി ചെയ്യുകയാണ് രക്ഷ. ചെറുപ്പം മുതലെ രക്ഷ ശ്രീകൃഷ്ണഭക്ത ആയിരുന്നു. അവളുടെ മാതാപിതാക്കള്‍ വിവാഹത്തെക്കുറിച്ച്‌ സംസാരിക്കുമ്ബോളും രക്ഷയുടെ ഉള്ളില്‍ കൃഷ്ണനായിരുന്നു. അതിനിടയില്‍ ഒരു ദിവസം കൃഷ്ണന്‍ തന്റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടതായി രക്ഷ പറഞ്ഞു. സ്വപ്നത്തില്‍, കൃഷ്ണനെ ഭര്‍ത്താവായി കണക്കാക്കി അവള്‍ ഹാരമണിയിച്ചു. അന്നുമുതല്‍ രക്ഷ തന്റെ വരനായി ശ്രീകൃഷ്ണനെ സങ്കല്‍പ്പിക്കുകയും എല്ലാ കാര്യങ്ങളും മാതാപിതാക്കളോട് പറയുകയും അവരെ വിവാഹത്തിന് സമ്മതിപ്പിക്കുകയും ചെയ്തു.

    തുടര്‍ന്ന് മകളുടെ സന്തോഷത്തിനായി അവരും വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച്‌ 11 ന് ഹൈന്ദവ ആചാപ്രകാരം രക്ഷ വിവാഹിതയായി. ശ്രീകൃഷ്ണനെ തന്റെ ഭര്‍ത്താവായി കിട്ടിയതിനാല്‍ തന്നെ രക്ഷ ഏറെ സന്തോഷത്തിലാണ്.മകളുടെ സന്തോഷത്തിലാണ് തങ്ങളുടെ സന്തോഷമെന്ന് രക്ഷയുടെ മാതാപിതാക്കള്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...