MORE

    ചേങ്കോട്ടുകോണത്ത് കെഎസ്‌ആര്‍ടിസി കണ്ടക്ടറെ ആക്രമിച്ച കേസില്‍ കൊലക്കേസ് പ്രതി പിടിയില്‍

    Date:

    തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് കെഎസ്‌ആര്‍ടിസി കണ്ടക്ടറെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍. ശ്രീകാര്യം പൊലീസാണ് കൊലക്കേസില്‍ പ്രതിയായ ദീപുവിനെ അറസ്റ്റ് ചെയ്തത്.

    ഞായറാഴ്ച രാത്രിയാണ് പോത്തന്‍കോട്ട് നിന്ന് വികാസ് ഭവനിലേക്ക് വന്ന ബസിലെ കണ്ടക്ടര്‍ സുനില്‍കുമാറിന് നേരെ ആക്രമണം ഉണ്ടായത്. ഇടിക്കട്ട കൊണ്ടുള്ള ആക്രമണത്തില്‍ സുനില്‍കുമാറിന്റെ മൂക്കിന്റെ പാലം തകര്‍ന്നു. മുഖത്ത് രണ്ടിടത്തായി തുന്നിക്കെട്ടേണ്ടി വന്നു.

    ചെങ്കോട്ടുകോണത്ത് ബസ് നിര്‍ത്തിയപ്പോള്‍ ബസില്‍ കയറിയ ഒരാള്‍ ഡോര്‍ അടയ്ക്കാതെ പുറത്തുനിന്നവരോട് സംസാരിച്ചു. കണ്ടക്ടര്‍ ബെല്ലടിച്ചിട്ടും ഡോര്‍ അടച്ചില്ല. ഇതേതുടര്‍ന്ന് ഡോര്‍ വലിച്ചടച്ച കണ്ടക്ടറുമായി ഇയാള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ബസിനെ പിന്തുടര്‍ന്ന് ബൈക്കിലെത്തിയ രണ്ടുപേര്‍ ബസ് തടയുകയും അകത്ത് കയറി ബസിലുണ്ടായിരുന്ന ആള്‍ക്കൊപ്പം ചേര്‍ന്ന് കണ്ടക്ടറെ മര്‍ദ്ദിക്കുകയായിരുന്നു. കണ്ടക്ടറുടെ പരാതിയില്‍ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

    വെടിവെച്ചാന്‍ കോവിലിലും ഇന്നലെ യാത്രക്കാരന്‍ കെഎസ്‌ആര്‍ടിസി കണ്ടക്ടറെ ആക്രമിച്ചിരുന്നു. ബസ്സില്‍ പരിധിയില്‍ കൂടുതല്‍ ആളുകളെ കയറ്റി എന്ന് ആരോപിച്ചാണ് അസഭ്യം പറയുകയും ആക്രമണം നടത്തുകയുമായിരുന്നു എന്നാണ് പരാതി. കണ്ടക്ടര്‍ ബിജുവിനെ മര്‍ദ്ദിക്കുകയും ടിക്കറ്റ് മെഷീനും ക്യാഷ്ബാഗും തട്ടിയെടുത്ത് വലിച്ചെറിയുകയും ചെയ്തയാളെ യാത്രക്കാര്‍ പിടികൂടി പട്രോളിങ് സംഘത്തിന് കൈമാറിയിരുന്നു. സംഭവത്തില്‍ നേമം പൊലീസ് കേസെടുത്തിട്ടുണ്ട്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...