MORE

     ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍അധികാരത്തില്‍ തുടരാം, അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

    Date:

    സ്വന്തം പാര്‍ട്ടിയിലെ എംപിമാര്‍ കൊണ്ടു വന്ന അവിശ്വാസം പരാജയപ്പെട്ടതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അധികാരത്തില്‍ തുടരും.

    211 പാര്‍ട്ടി എംപിമാര്‍ ജോണ്‍സണെ അനുകൂലിച്ച്‌ വോട്ട് ചെയ്തപ്പോള്‍ 148 എതിര്‍ത്തു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ബോറിസിന്റെ നേതൃത്വം ചോദ്യം ചെയ്ത് കൂടുതല്‍ എംപിമാര്‍ രംഗത്തെത്തിയതോടെയാണ് അവിശ്വാസം വോട്ടെടുപ്പിലേക്ക് നീങ്ങുന്നത്. ഒന്നാം കൊവിഡ് ലോക്ഡൗണ്‍ സമയത്ത് ചട്ടം ലംഘിച്ച്‌ ഔദ്യോഗിക വസതിയില്‍ മദ്യ പാര്‍ട്ടി നടത്തിയ വിവരം പുറത്ത് വന്നതോടെയാണ് ബോറിസിനെതിരായ നീക്കങ്ങള്‍ക്ക് തുടക്കമാകുന്നത്.

    മദ്യ വിരുന്നില്‍ പങ്കെടുത്തെന്ന് സമ്മതിച്ച ബോറിസ് പാര്‍ലമെന്റില്‍ ക്ഷമാപണം നടത്തിയെങ്കിലും പ്രതിപക്ഷവും ഭരണപക്ഷത്തിലെ ചിലരും രാജിയില്‍ ഉറച്ചു നിന്നു. ഇതോടെ സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാനായി കമ്മീഷന്‍ രൂപീകരിച്ചു. ബോറിസിന്റെ വസതിയില്‍ മാത്രമല്ല, മറ്റു മന്ത്രി മന്ദിരങ്ങളിലും സമാനമായ സല്‍ക്കാരങ്ങള്‍ നടന്നെന്നും അതില്‍ ബോറിസും പങ്കെടുത്തെന്നും അന്വേഷണ കമ്മീഷന്‍ കണ്ടെത്തി. ഈ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം കഴിഞ്ഞ ആഴ്ചയാണ് പുറത്ത് വന്നത്. ഇതോടെയാണ് രാജി ആവശ്യം കൂടുതല്‍ ശക്തമായത്.

    25 പാര്‍ലമെന്റംഗങ്ങള്‍ ബോറിസിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. കത്തെഴുതിയവരുടെ പേരുകള്‍ രഹസ്യമായി സൂക്ഷിക്കണമെന്നാണ് ചട്ടം. ഇക്കാരണത്താല്‍ തന്നെ എത്ര പേരാണ് ബോറിസിനെതിരെ കത്തെഴുതിയതെന്ന് വ്യക്തമല്ല.

    ബോറിസ് ജോണ്‍സ്ണ്‍ന്റെ സ്വന്തം പാര്‍ട്ടിക്കകത്തെ വോട്ടെടുപ്പായതിനാല്‍ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് ഇതില്‍ ഒറു റോളും ഇല്ല. പക്ഷെ ബോറിസെനെതിരായ നീക്കങ്ങള്‍ക്ക് പ്രതിപക്ഷത്തിന് ഈ അവിശ്വാസം കരുത്ത് പകരും. റഷ്യ യുക്രൈന്‍ യുദ്ധത്തിലെടുത്ത നിലപാടുമായി ബന്ധപ്പെട്ടും വര്‍ഷങ്ങളായി തുടരുന്ന ബ്രെക്സിറ്റ് നടപ്പാക്കല്‍ സംബന്ധിച്ചും ഇപ്പോള്‍ തന്നെ ബോറിസിനെതിരെ വിമര്‍ശനങ്ങള്‍ ഉണ്ട്. കൂടാതെ നിലവിലെ ആഗോള മാന്ദ്യവും എണ്ണ പ്രതിസന്ധിയും ബോറിസിനെതിരായ അവിസ്വാസ നീക്കത്തില്‍ പ്രതിഫലിക്കും

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...