ചൈനയില്‍ നിര്‍ണായക നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ടെക് ഭീമനായ ആപ്പിള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം ചൈനയില്‍ നിന്നും മാറ്റാനാണ് ആപ്പിള്‍ പദ്ധതിയിടുന്നത്.
അടുത്തിടെ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ആപ്പിളിന്റെ നടപടി. ചൈനയില്‍ ഉല്‍പ്പാദനം അവസാനിപ്പിക്കുന്നതോടെ, ഏഷ്യയിലെ മറ്റേതെങ്കിലും രാജ്യങ്ങളിലേക്ക് ഉല്‍പ്പാദനം മാറ്റാനുള്ള നീക്കങ്ങളും ആപ്പിള്‍ നടത്തുന്നുണ്ട്. ചൈനയ്ക്ക് പകരമായി ഇന്ത്യ, വിയറ്റ്നാം എന്നീ ഏഷ്യന്‍ രാജ്യങ്ങളിലാണ് ഉല്‍പ്പാദന കേന്ദ്രം ആരംഭിക്കുക.
ലോകത്തിലെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറിയാണ് ചൈനയില്‍ സ്ഥിതി ചെയ്യുന്നത്. ചൈനയിലെ ഐഫോണ്‍ സിറ്റി പ്ലാന്റില്‍ കഴിഞ്ഞ നവംബറില്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഏകദേശം മൂന്ന് ലക്ഷത്തോളം ജീവനക്കാരാണ് ഈ പ്ലാന്റില്‍ ജോലി ചെയ്യുന്നത്. ദീര്‍ഘ നാള് നീണ്ടുനിന്ന തൊഴിലാളികളുടെ പ്രതിഷേധം പ്ലാന്റില്‍ നിന്നുള്ള ഐഫോണ്‍ 14- ന്റെ കയറ്റുമതിയെ സാരമായി ബാധിച്ചിരുന്നു. വേതനത്തെ ചൊല്ലിയാണ് ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

