MORE

    ജമേഷ മുബിന്‍ പദ്ധതിയിട്ടിരുന്നത് ലോണ്‍ വൂള്‍ഫ് അറ്റാക്കിന്

    Date:

    കോയമ്ബത്തൂര്‍: കോയമ്ബത്തൂര്‍ കാര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്‍ ലക്ഷ്യമിട്ടത് ലോണ്‍ വൂള്‍ഫ് അറ്റാക്കിനാണെന്ന് എന്‍.ഐ.എ.

    ആയുധങ്ങളുമായി
    ജനക്കൂട്ടത്തിനിടയിലേക്ക് തനിച്ച്‌ എത്തി പരമ്ബര നടത്തുന്നതാണ് വൂള്‍ഫ് മോഡല്‍ ആക്രമണം.

    ജമേഷ മുബിന്റേത് പാളിപ്പോയ ചാവേര്‍ ആക്രമണമായിരുന്നുവെന്ന് എന്‍.ഐ.എ സ്ഥിരീകരിച്ചു.ദീപാവലിയുടെ തലേ ദിവസം ജനങ്ങളുടെ തിരക്ക് കൂടുതലുള്ള സ്ഥലങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചുകയറ്റി ആക്രമണം നടത്താനായിരുന്നു ജമേഷ മുബിന്‍ പദ്ധതിയിട്ടിരുന്നത്.

    ഇതിനായി കോട്ടേമേഡ് സംഗമേശ്വര ക്ഷേത്രം, മുണ്ടിവിനായക ക്ഷേത്രം, കോനിയമ്മന്‍ കോവില്‍ എന്നിവടങ്ങളില്‍ ഇയാളും കൂട്ടാളികളും നിരീക്ഷിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ എന്‍.ഐ.എയ്ക്കു ലഭിച്ചു.ഒറ്റയ്ക്കുള്ള ചാവേര്‍ ആക്രമണമായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

    പരിചയക്കുറവ് കൊണ്ട് ഇതിന് മുന്‍പേ കാറില്‍ സ്‌ഫോടനമുണ്ടായതാണു വന്‍ ദുരന്തം ഒഴിവാക്കിയത്. എന്നാല്‍ ആസൂത്രണത്തിലും സ്‌ഫോടക വസ്തുക്കള്‍ ശേഖരിക്കുന്നതിലും നിരവധി പേര്‍ പങ്കാളികളായിരുന്നുവെന്നും കണ്ടെത്തി.ഗാന്ധിപാര്‍ക്കിലെ ബുക്കിംഗ് കേന്ദ്രത്തില്‍ നിന്ന് ജമേഷ മുബിന്‍, അസ്ഹറുദ്ദീന്‍, ഫിറോസ് ഖാന്‍ എന്നിവരാണു പാചകവാതക സിലിണ്ടറുകള്‍ വാങ്ങിയത്.

    ഉക്കടത്ത് ലോറിപേട്ടയ്ക്ക് സമീപമുള്ള മാര്‍ക്കറ്റില്‍ നിന്നാണ് കാറില്‍ നിന്നു കണ്ടെടുത്ത ആണികളും ഗോലികളും സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കാനുള്ള മൂന്ന് മെറ്റല്‍ ക്യാനുകളും വാങ്ങിയത്. പാചകവാതകത്തിനൊപ്പം ആണിയും മാര്‍ബിളും വെടിമരുന്നും ഉപയോഗിച്ചത് സ്‌ഫോടനത്തിന്റെ ആഘാതം വര്‍ധിപ്പിക്കാനാണ് അറസ്റ്റിലായവര്‍ മൊഴി നല്‍കിയത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...