MORE

    ജമേഷ മുബീന്‍ സ്ഫോടനം നടന്ന സ്ഥലത്ത് ഒരു മാസം മുമ്ബ് വരെ വാടകയ്ക്ക് താമസിച്ചിരുന്നു : നിര്‍ണായക വിവരങ്ങള്‍ പുറത്ത്

    Date:

    കോയമ്ബത്തൂര്‍: കോയമ്ബത്തൂര്‍ സ്‌ഫോടനം മാസങ്ങള്‍ നീണ്ട ആസൂത്രണത്തിലൊടുവിലെന്ന് പൊലീസ് റിപ്പോര്‍ട്ട്.

    പൊട്ടിത്തെറിയില്‍ മരിച്ച ജമേഷ മുബീന്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് ഒരു മാസം മുമ്ബ് വരെ വാടകയ്ക്ക് താമസിച്ചിരുന്നു. അറസ്റ്റിലായവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ദേശീയ അന്വേഷണ ഏജന്‍സി രേഖപ്പെടുത്തിയേക്കും.

    ജമേഷ മുബീന്‍ കൊണ്ടുവന്ന കാര്‍ പൊട്ടിത്തെറിച്ച സംഗമേശ്വരം ക്ഷേത്രത്തിന് സമീപത്ത് ഒരു മാസം മുന്‍പ് വരെ ഇയാള്‍ താമസിച്ചിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മുബീന്‍ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്‍ ഇത് സ്ഥിരീകരിച്ചുവെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

    അതേസമയം, കോയമ്ബത്തൂര്‍ സ്‌ഫോടനകേസില്‍ പിടിയിലായ ആറുപേരും റിമാന്‍ഡിലാണ്. കേസില്‍ അഞ്ചുപേര്‍ പൊലീസ് കസ്റ്റഡിയിലുമുണ്ട്. അന്വേഷണം ആരംഭിച്ച ദേശീയ അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലുള്ളത് രണ്ടുപേരാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...