MORE

    ലഹരി മാഫിയകള്‍ക്കെതിരെ ഒന്നിച്ച്‌ നില്‍ക്കണം ; എല്ലാ ജില്ലകളിലും സൈബര്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കേണ്ടതുണ്ടെന്ന് യോഗി ആദിത്യനാഥ്

    Date:

    ലക്‌നൗ : സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സൈബര്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കേണ്ടതുണ്ടെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്.

    ചര്‍ച്ചയില്‍ സ്റ്റേഷന്‍ സ്ഥാപിക്കേണ്ടതിന്റെ പ്രധാന്യവും ഉദ്യോഗസ്ഥരെ് അദ്ദേഹം ബോധ്യപ്പെടുത്തി.

    അനധികൃത മയക്കുമരുന്ന് നിര്‍മ്മാണം, വില്‍പ്പന, കടത്ത് എന്നിവയ്‌ക്കെതിരെയുള്ള പ്രചാരണം ശക്തമാക്കേണ്ടതായുണ്ട്. അന്തര്‍സംസ്ഥാന-അന്താരാഷ്‌ട്ര അതിര്‍ത്തികളില്‍ ജാഗ്രത വര്‍ധിപ്പിക്കണം. ആഭ്യന്തര വകുപ്പിനൊപ്പം മറ്റു വകുപ്പുകളും ഇതിനായുള്ള പ്രവര്‍ത്തനങ്ങളിലും ക്യാമ്ബയിനുകളിലും പങ്കുചേരെണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഒന്നിച്ച്‌ മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

    ഇതിന് പുറമെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തി ജില്ലകളിലെ അര്‍ഹരായ എല്ലാ ആളുകള്‍ക്കും ലഭ്യമാക്കണം. അത് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം.ഒപ്പം പദ്ധതികളുടെ പുരോഗതി പ്രത്യേകം അവലോകനം ചെയ്യണം.അതിര്‍ത്തികളില്‍ ഉത്തര്‍പ്രദേശ് പോലീസും ശാസ്ത്ര സീമ ബല്ലും സംയുക്ത പട്രോളിംഗ് നടത്തണം. ഇരു സേനകളും തമ്മിലുള്ള മികച്ച ഏകോപനത്തിന് ഊന്നല്‍ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...