MORE

    ജിഎം കടുക് ഭക്ഷ്യഎണ്ണ ഇറക്കുമതി പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പില്ല; ഐസിഎആര്‍

    Date:

    ന്യൂഡല്‍ഹി: വാണിജ്യ അടിസ്ഥാനത്തില്‍ ജനിതകമാറ്റം വരുത്തിയ കടുക്(ഡിഎംഎച്ച്‌-11) പുറത്തിറക്കുന്നത് ഇന്ത്യയുടെ ഭക്ഷ്യ എണ്ണ ഇറക്കുമതി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്‌ (ഐസിഎആര്‍).

    ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമായി ഇത്തരം വിളകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ഇന്ത്യ ശ്രമിക്കുന്നുണ്ട്.

    തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ജനിതകമാറ്റം വരുത്തിയ കടുക് വിത്തുകള്‍ക്ക് ഒക്ടോബറില്‍ പരിസ്ഥിതി മന്ത്രാലയം അംഗീകാരം നല്‍കിയിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ആദ്യത്തെ ഭക്ഷ്യവിളയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വില്‍പ്പനയ്ക്ക് ഇത് വഴിയൊരുക്കും. നിലവില്‍ ഇന്ത്യയില്‍ കൃഷി ചെയ്യാന്‍ അനുവാദമുള്ള ജനിതകമാറ്റം വരുത്തിയ ഏക വിള പരുത്തിയാണ്.

    ചില ഇന്ത്യന്‍ സ്ഥാപനങ്ങള്‍ 13 വിളകള്‍ക്കായി ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ വികസിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് കാര്‍ഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഐസിഎആര്‍ ഡയറക്ടര്‍ ജനറലുമായ ഹിമാന്‍ഷു പഥക് വ്യക്തമാക്കി. വിളവും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനായി അരി, ഗോതമ്ബ്, കരിമ്ബ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...