MORE

    ജിയോ ട്രൂ5ജി ആന്ധ്രയിലും ആരംഭിച്ചു

    Date:

    ജിയോ ട്രൂ5ജി ആന്ധ്രയിലും ആരംഭിച്ചു.തിരുമല, വിശാഖപട്ടണം, വിജയവാഡ, ഗുണ്ടൂര്‍ എന്നിവിടങ്ങളിലാണ് സേവനം ലഭിച്ച്‌ തുടങ്ങിയത്.

    കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ആന്ധ്രാപ്രദേശ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി മന്ത്രി ഗുഡിവാഡ അമര്‍നാഥും ചീഫ് സെക്രട്ടറി കെഎസ് ജവഹര്‍ റെഡ്ഡിയും ചേര്‍ന്ന് ജിയോ ട്രൂ 5ജി, ജിയോ ട്രൂ 5ജി പവേര്‍ഡ് വൈഫൈ സേവനങ്ങള്‍ എന്നിവ ലോഞ്ച് ചെയ്തു.

    ജിയോ കമ്മ്യൂണിറ്റി ക്ലിനിക് മെഡിക്കല്‍ കിറ്റിലൂടെയും വിപ്ലവകരമായ എആര്‍-വിആര്‍ ഉപകരണമായ ജിയോ ഗ്ലാസിലൂടെയും ആരോഗ്യ സംരക്ഷണ മേഖലയിലെ 5ജിയുടെ ആഴത്തിലുള്ള നേട്ടങ്ങള്‍ ജിയോ പ്രദര്‍ശിപ്പിച്ചതായി കമ്ബനി പുറത്തിറക്കിയ പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നു. ജിയോ 5ജി സേവനങ്ങള്‍ ആന്ധ്രയിലെ ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരുമെന്നും ജിയോ വക്താവ് ചൂണ്ടിക്കാട്ടി.അടുത്ത വര്‍ഷം അവസാനത്തോടെ ജിയോ 5ജി സേവനങ്ങള്‍ സംസ്ഥാനത്തുടനീളം ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.അവരുടെ നിലവിലുള്ള 26,000 കോടി രൂപയുടെ നിക്ഷേപത്തിന് പുറമേ, ആന്ധ്രാപ്രദേശില്‍ 5ജി നെറ്റ്‌വര്‍ക്ക് വിന്യസിക്കുന്നതിനായി ജിയോ 6,500 കോടി രൂപയും നിക്ഷേപിച്ചിട്ടുണ്ട്, ഇത് നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തോടുള്ള അവരുടെ പ്രതിബദ്ധതയാണ് കാണിക്കുന്നത്. 2023 ഡിസംബറോടെ ജിയോ ട്രൂ 5ജി സേവനങ്ങള്‍ എല്ലായിടത്തും ലഭ്യമാകും. ആന്ധ്രാപ്രദേശിലെ എല്ലാ നഗരങ്ങളിലും താലൂക്കുകളിലും മണ്ഡലങ്ങളിലും ഗ്രാമങ്ങളിലും ഇത് ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    കൊച്ചി നഗരത്തിലും ഗുരുവായൂര്‍ ക്ഷേത്രത്തിലും 5ജി സേവനങ്ങള്‍ ആരംഭിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ജിയോ കേരളത്തില്‍ ട്രൂ 5ജി നെറ്റ്‌വര്‍ക്കിന് തുടക്കം കുറിച്ചിരുന്നു. നിലവില്‍ കൊച്ചിയിലെയും ഗുരുവായൂരിലെയും ജിയോ ഉപയോക്താക്കള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ 5ജി നെറ്റ്‌വര്‍ക്ക് ലഭ്യമാകും.ഡല്‍ഹി, ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, മുംബൈ, കൊല്‍ക്കത്ത, വാരാണസി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, നാഥ്ദ്വാര എന്നിവയുള്‍പ്പെടെ 12 നഗരങ്ങളില്‍ ജിയോ ട്രൂ 5ജി ഇതിനകം ലഭ്യമായി തുടങ്ങി.
    കേരളത്തില്‍ 5ജി നെറ്റ്‌വര്‍ക്ക് വിന്യസിക്കുന്നതിനായി ജിയോ 6000 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ജിയോ തിരുവനന്തപുരത്തും 5ജി സേവനങ്ങള്‍ ആരംഭിക്കും, തുടര്‍ന്ന് 2023 ജനുവരിയോടെ തൃശൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും 5ജി സേവനങ്ങള്‍ ആരംഭിക്കും. 2023 ഡിസംബറോടെ കേരളത്തിലെ എല്ലായിടത്തും ജിയോയുടെ 5Gജി സേവനങ്ങള്‍ ലഭ്യമാകും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...