MORE

    ജി-20 ഉച്ചകോടിയുടെ തയ്യാറെടുപ്പുകള്‍ക്കായി കേന്ദ്രത്തോട് ഫണ്ട് തേടി സിസോദിയ

    Date:

    ന്യൂഡല്‍ഹി: ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിയുടെ തയ്യാറെടുപ്പുകള്‍ക്കായി ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ധനസഹായം തേടി.

    ഉച്ചകോടിക്ക് തയ്യാറെടുക്കാന്‍ ഡല്‍ഹിക്ക് കുറഞ്ഞത് 927 കോടി രൂപയെങ്കിലും വേണമെന്ന് വ്യക്തമാക്കി ഡല്‍ഹി ധനമന്ത്രി മനീഷ് സിസോദിയ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് കത്തയച്ചു.

    ജി -20 ഉച്ചകോടി ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണന്നും സിസോദിയ കത്തില്‍ പറഞ്ഞു. കേന്ദ്ര ബജറ്റില്‍ ഡല്‍ഹി സര്‍ക്കാരിന് ഫണ്ടുകളൊന്നും ലഭിച്ചില്ല. അതിനാല്‍ ജി 20 ആതിഥേയത്വം വഹിക്കുന്നതിന് അധിക ഫണ്ട് വേണമെന്നാണ് ആവശ്യം. സെപ്റ്റംബര്‍ 9 മുതല്‍ 10 വരെ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്താണ് ജി 20 ഉച്ചകോടി നടക്കുന്നത്.

    മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി നഗരം മനോഹരമാക്കാനുള്ള ശ്രമത്തിലാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...