MORE

    ജോഷിമഠ് ഇടിഞ്ഞ് താഴുന്നു; 600 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു

    Date:

    ഡെഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡിലെ തീര്‍ഥാടന നഗരമായ ബദ്രിനാഥിലേയ്ക്കുള്ള കവാടമായ ജോഷിമഠ് പട്ടണത്തിലെ 600 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉത്തരവിട്ടു.

    വിള്ളല്‍വീണതും അപകടാവസ്ഥയിലുള്ളതുമായ വീടുകളില്‍ താമസിക്കുന്നവരെയാണ് മാറ്റി പാര്‍പ്പിക്കുക. പ്രദേശം ഇന്ന് മുഖ്യമന്ത്രി സന്ദര്‍ശിക്കും. ആകെ 3000ല്‍ അധികം വീടുകളാണ് പ്രദേശത്ത് അപകടാവസ്ഥയിലുള്ളത്. അറുന്നൂറോളം വീടുകളിലാണ് വിള്ളല്‍ രൂപപെട്ടത്.

    കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുനരധിവാസം ആവശ്യപ്പെട്ട് മേഖലയിലെ ജനങ്ങള്‍ പ്രതിഷേധം തുടരുകയാണ്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ പ്രദേശത്തെ ഒരു ക്ഷേത്രം തകര്‍ന്നുവീണതും ആളുകളില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. വ്യാപകമായ മണ്ണിടിച്ചിലുണ്ടാകുന്ന മേഖലയില്‍ അശാസ്ത്രീയ കെട്ടിട നിര്‍മാണം വ്യാപകമായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ആരോപണം. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേനയെ പ്രദേശത്ത് വിന്യസിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...