MORE

    ‘സുനിതയെ കുത്തി കൊലപ്പെടുത്തി’; ഭര്‍ത്താവിന്റെ കുറ്റസമ്മത മൊഴി, അറസ്റ്റ്

    Date:

    കൊച്ചി: കാലടി മറ്റൂരില്‍ വീട്ടമ്മയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. സുനിതയെ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭര്‍ത്താവ് ഷൈജു കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.

    കഴിഞ്ഞ ദിവസമാണ് മറ്റൂര്‍ വരയിലാന്‍ വീട്ടീല്‍ ഷൈജുവിന്റെ ഭാര്യ സുനിതയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ് ചോരവാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. സുനിത ഗോവണിയില്‍ നിന്ന് വീണ് മരിച്ചെന്നായിരുന്നു ഷൈജു ആദ്യം പറഞ്ഞിരുന്നത്.

    ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ഷൈജുവിന്റെ അമ്മയാണ് ചോരയില്‍ കുളിച്ച്‌ കിടക്കുന്ന നിലയില്‍ സുനിതയെ കണ്ടത്. പുറത്തുപോയി മടങ്ങിയെത്തിയതായിരുന്നു ഷൈജുവിന്റെ അമ്മ. ഷൈജുവും അയല്‍വാസികളും ചേര്‍ന്ന് സുനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

    ഷൈജുവും സുനിതയും തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്നും ഷൈജുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയായിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...