MORE

    ടീസ്റ്റയുടേയും ആര്‍ ബി ശ്രീകുമാറിന്റേയും അറസ്റ്റ്; എന്തുകൊണ്ട് കോണ്‍ഗ്രസ് പ്രതികരിക്കുന്നില്ല- മുഖ്യമന്ത്രി

    Date:

    തിരുവനന്തപുരം: സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനേയും മുന്‍ ഡി ജി പി ആര്‍ ബി ശ്രീകുമാറിനേയും അറസ്റ്റ് ചെയ്ത ഗുജറാത്ത് സര്‍ക്കാറിന്റെ നടപടിക്കെതിരേയും കോണ്‍ഗ്രസിന്റെ നിലപാടില്ലായ്മയേയും ശക്തമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

    ടീസ്റ്റ സെതല്‍വാദിനയേും ആര്‍ ബി ശ്രീകുമാറിനേയും അറസ്റ്റ് ചെയ്തതിനെക്കുറിച്ച് എന്താണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രതികരണം. അറസ്റ്റിനെ ഒന്ന് അപലപിക്കുക പോലും ചെയ്യാതെ കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വിയുടെ വാര്‍ത്താക്കുറിപ്പ് എല്ലാവരും കണ്ടതല്ലേ. ഇര്‍ക്കെതിരെയുള്ളത് കള്ളക്കേസാണെന്നും ഉടനെ മോചിപ്പിക്കണമെന്നുമുള്ള സി പി എമ്മിന്റെ പ്രതികരണവും ഒപ്പം കാണണം.

    സംഘ്പരിവാറിനെതിരെ ശബ്ദിച്ചാല്‍ ഇതായിരിക്കും ഫലമെന്ന ഭീഷണിയാണ് ടീസ്റ്റയുടേയും ആര്‍ ബി ശ്രീകുമാറിന്റേയും അറസ്റ്റിലൂടെ കേന്ദ്ര ഭരണകൂടം നല്‍കുന്നത്. സംഘ്പരിവാറിന്റെ ഇത്തരം നിലപാടുകളോട് കോണ്‍ഗ്രസ് മുട്ടിലിഴയുകാണ്. കോണ്‍ഗ്രസിന്റെ ഇത്തരം വിഷയങ്ങളിലുള്ള സമീപനം കൂടെയുള്ള ലീഗുകാര്‍ അടക്കമുള്ളവര്‍ ഓര്‍ത്താല്‍ നന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
    ഗുജറാത്ത് വംശഹത്യയിലെ രക്തസാക്ഷിയാണ് മുന്‍കോണ്‍ഗ്രസ് എം പിയായ ഇഹ്സാന്‍ ജാഫ്രി. അദ്ദേഹത്തിന്റെ വിധവയാണ് 85 വയസുള്ള സാഖിയ ജാഫ്രി. അവര്‍ നടത്തുന്ന നിയമപോരട്ടം 19 വര്‍ഷമായി.

    ഗുജറാത്ത് വംശഹത്യക്കിടെ കുല്‍ബര്‍ഗി സൊസൈറ്റിയില്‍ നടന്ന കൂട്ടക്കൊലയിലാണ് ജാഫ്രിയടക്കമുള്ളവര്‍ മരണപ്പെട്ടത്. എന്നാല്‍ സാഖിയ ജാഫ്രിയുടെ നിയമ പോരാട്ടങ്ങള്‍ക്ക് എപ്പോഴെങ്കിലും കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടോ?. എപ്പോഴെങ്കിലും സാഖിയയെ കാണാന്‍ സോണിയാ ഗാന്ധി ശ്രമിച്ചോ?. ഒന്ന് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? മുഖ്യന്ത്രി ചോദിച്ചു. കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് മുഴുവന്‍ രാഹുല്‍ ഗാന്ധി ടെമ്ബിള്‍ ടൂര്‍ നടത്തിയിരുന്നു. എന്നാല്‍ ഇഹ്സാന്‍ ജാഫ്രിയെക്കുറിച്ച് ഒരു വാക്ക് രാഹുല്‍ ഗാന്ധി എവിടെയെങ്കിലും പറഞ്ഞിരുന്നോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...