മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ റോയ് കീന്‍ പുതിയ മാനേജര്‍ എറിക് ടെന്‍ ഹാഗിനെ പ്രശംസിച്ചു, ചുരുങ്ങിയ സമയത്തിനുള്ളില്‍ ക്ലബ്ബിനെ പുനര്‍നിര്‍മ്മിച്ച രീതിക്ക് അദ്ദേഹം ടെന്‍ ഹാഗിനെ അഭിനന്ദിച്ചു.
വെംബ്ലി സ്റ്റേഡിയത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെതിരെ 2022/23 EFL കപ്പ് ഫൈനലില്‍ വിജയിച്ച് ടെന്‍ ഹാഗിന്റെ നേതൃത്വത്തില്‍ റെഡ് ഡെവിള്‍സ് തങ്ങളുടെ ആദ്യ ട്രോഫി നേടിയിരുന്നു. അതിനു ശേഷം സംസാരിക്കുക ആയിരുന്നു കീന്‍.

