MORE

    ട്വിറ്റര്‍ ബ്ലൂവിന്റെ റീലോഞ്ചിന് മുന്‍പ് പ്രവര്‍ത്തനം തടസപ്പെട്ടതായി റിപ്പോര്‍ട്ട്

    Date:

    ന്യൂഡല്‍ഹി : ആഗോളതലത്തില്‍ മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ പ്രവര്‍ത്തനം തടസപ്പെട്ടതായി റിപ്പോര്‍ട്ട്.

    ഞായറാഴ്ച വൈകീട്ട് ഏഴ് മണിയോടെ ഇന്ത്യയില്‍ മാത്രം 2,838 പ്രവര്‍ത്തനതടസങ്ങളാണ് ഡൗണ്‍ ഡിറ്റക്ടര്‍ (Downdetector) റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഉപയോക്താക്കള്‍ക്ക് പേജ് ലോഡാവുന്നതില്‍ തടസം നേരിട്ടു. സംതിങ് വെന്റ് റോങ്, ട്രൈ റീലോഡിങ് എന്ന സന്ദേശമാണ് ഉപയോക്താക്കള്‍ക്ക് കാണാനായത്.

    ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം രണ്ടാമത്തെ തവണയാണ് പ്രവര്‍ത്തനത്തില്‍ തടസം നേരിടുന്നത്. നവംബര്‍ നാലിന് ഏതാനും മണിക്കൂറുകള്‍ ട്വിറ്റര്‍ ഡൗണായിരുന്നു. പക്ഷെ, ഡെസ്‌ക്ടോപ് വേര്‍ഷന്‍ മാത്രമാണ് അന്ന് പ്രശ്നം നേരിട്ടത്. തങ്ങളുടെ ഉപയോക്താക്കള്‍ക്കായി മസ്‌ക് ‘ട്വിറ്റര്‍ ബ്ലൂ’ മടക്കിക്കൊണ്ടു വരാനിരിക്കെ പ്രവര്‍ത്തന തടസമുണ്ടായി എന്നത് ശ്രദ്ധേയമാണ്. ട്വിറ്ററിന്റെ മൊബൈല്‍ ആപ്പിലും ഡെസ്‌ക്ടോപ് വേര്‍ഷനിലും പ്രവര്‍ത്തന തടസം നേരിട്ടു. ട്വിറ്ററിന്റെ പ്രവര്‍ത്തനം ഡൗണായതിന്റെ കാരണം അജ്ഞാതമാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...