തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
(ശമ്ബള സ്‌കെയില്‍ 27,900-63,700). ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലോ മറ്റു തസ്തികയിലോ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. ടൈപ്പിംഗ് പരിചയവും ബി.ടെക് (കമ്ബ്യൂട്ടര്‍ സയന്‍സ്)/ എം.സി.എ/ ബി.എസ്‌സി (കമ്ബ്യൂട്ടര്‍ സയന്‍സ്)/ എം.എസ്‌സി (കമ്ബ്യൂട്ടര്‍ സയന്‍സ്)/ സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദവും ഐ.ടി.ഐ/ ഐ.ടി.സി (കമ്ബ്യൂട്ടര്‍) സര്‍ട്ടിഫിക്കറ്റ്/ ബിരുദവും ഡിപ്ലോമ ഇന്‍ കമ്ബ്യൂട്ടര്‍ എന്‍ജിനിയറിങ് യോഗ്യതകളില്‍ ഏതെങ്കിലുമുള്ള ഉദ്യോഗസ്ഥര്‍ വകുപ്പു മുഖേന 31നകം സെക്രട്ടറി, കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍, ‘ജനഹിതം’, ടി.സി 27/6(2), വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം-695 033 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍, നെറ്റ് വര്‍ക്കിംഗ്, ഹാര്‍ഡ് വെയര്‍ എന്നിവയില്‍ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.

