ഡൂഗി എസ് 89, എസ് 89 പ്രോ സ്മാര്‍ട് ഫോണുകള്‍ രാജ്യാന്തര വിപണിയില്‍ അവതരിപ്പിച്ചു. ഹാന്‍ഡ്‌സെറ്റുകള്‍ നിലവില്‍ അലിഎക്സ്പ്രസ്, ഡൂഗിമാള്‍ വെബ്‌സൈറ്റ് വഴി വാങ്ങാം.
ബ്ലാക്ക്, ഓറഞ്ച് കളര്‍ ഓപ്ഷനുകളിലാണ് പുതിയ ഹാന്‍ഡ്സെറ്റുകള്‍ വരുന്നത്.
ഹാന്‍ഡ്‌സെറ്റുകള്‍ ഓഗസ്റ്റ് 26 വരെ ഡിസ്‌കൗണ്ട് വിലയിലും വാങ്ങാം. രണ്ട് ഹാന്‍ഡ്‌സെറ്റുകളിലും 12,000 എംഎഎച്ച് ആണ് ബാറ്ററി.
ഡൂഗിമാള്‍ വെബ്സൈറ്റ് ഡേറ്റ പ്രകാരം ഡൂഗി എസ് 8ന് 309.99 ഡോളര്‍ (ഏകദേശം 24,800 രൂപ) ആണ് വില. ഡൂഗി എസ് 89 പ്രോയുടെ വില 359.99 ഡോളറും (ഏകദേശം 28,800 രൂപ) ആണ്.
എന്നാല്‍ അലിഎക്സ്പ്രസില്‍ ഡൂഗി എസ് 89 വാങ്ങുന്ന ആദ്യ 200 ഉപഭോക്താക്കള്‍ക്ക് 189.99 ഡോളറിന് (ഏകദേശം 15,200 രൂപ) വിലക്കുറവില്‍ ലഭ്യമാണ്. ഡൂഗി എസ് 89 പ്രോ വാങ്ങുന്ന ആദ്യ 200 ഉപഭോക്താക്കള്‍ക്കും 219.99 ഡോളര്‍ (ഏകദേശം 17,600 രൂപ) വിലക്കുറവില്‍ അലിഎക്സ്പ്രസ് വഴി ലഭ്യമാണ്.
ആന്‍ഡ്രോയിഡ് 12 ലാണ് ഡൂഗീ എസ്89 പ്രോ പ്രവര്‍ത്തിക്കുന്നത്. ഫുള്‍ എച്ച്‌ഡി+ റെസലൂഷനോടുകൂടിയ 6.5 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയ്ക്ക് കോര്‍ണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഉണ്ട്.
8 ജിബി LPDDR4X റാമും 256 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജും ചേര്‍ന്ന് ഒക്ടാ-കോര്‍ മീഡിയടെക് ഹീലിയോ പി90 ആണ് ഇത് നല്‍കുന്നത്. എന്‍എഫ്സി പിന്തുണ, ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷണുകള്‍.
64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, 20 മെഗാപിക്‌സല്‍ സോണി IMX350 നൈറ്റ് വിഷന്‍ സെന്‍സര്‍, 130 ഡിഗ്രി ഫീല്‍ഡ് വ്യൂ ഉള്ള 8 മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സ് എന്നിവയുള്ള എഐ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഡൂഗീ എസ്89 പ്രോയിലുള്ളത്. 16 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ.
സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫെയ്‌സ് അണ്‍ലോക്കും ഈ ഹാന്‍ഡ്‌സെറ്റിന്റെ സവിശേഷതയാണ്. 65W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങും 15W വയര്‍ലെസ് ചാര്‍ജിങ് പിന്തുണയും ഉള്ള 12,000 എംഎഎച്ച് ബാറ്ററിയാണ് ഡൂഗീ എസ്89 പ്രോ പായ്ക്ക് ചെയ്യുന്നത്.
സാധാരണ ഉപയോഗത്തോടൊപ്പം 4 മുതല്‍ 6 ദിവസത്തെ ബാറ്ററി ലൈഫും 36 ദിവസത്തെ സ്റ്റാന്‍ഡ്‌ബൈ ബാറ്ററി സമയവും ഫോണിന് ലഭിക്കുമെന്ന് അവകാശപ്പെടുന്നു.
ഡൂഗി എസ് 89 ഹാന്‍ഡ്സെറ്റും ആന്‍ഡ്രോയിഡ് 12 ലാണ് പ്രവര്‍ത്തിക്കുന്നത്. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്കാനറും ഫേസ് അണ്‍ലോക്ക് ഫീച്ചറും ഉണ്ട്. ഡൂഗി എസ് 89 ന് 8ജിബി LPDDR4X റാമും 128ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജും ലഭിക്കുന്നു.

