MORE

    തരൂരിന്റെ പ്രസ്താവനകളില്‍ അതൃപ്തി അറിയിച്ച്‌ ഖാര്‍ഗെ

    Date:

    ദില്ലി: ശശി തരൂരിന്റെ പ്രസ്‍താവനകളില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നേതൃത്വത്തോട് അതൃപ്തി അറിയിച്ചു. ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാവില്ല.

    ഗാന്ധി കുടുംബത്തിന്റെ സഹകരണം അനിവാര്യമാണ്. സോണിയ ഗാന്ധിയുടെ ഉപദേശം തേടിയേ പ്രവര്‍ത്തിക്കുവെന്നും ഖാര്‍ഗെ പറഞ്ഞു.

    അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കേ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും ശശി തരൂരും പ്രചാരണം തുടരുകയാണ്. ഖാര്‍ഗെ ഇന്ന് തമിഴ്നാട്ടില്‍ പ്രചാരണം നടത്തും. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ഖാര്‍ഗെ കൂടികാഴ്ച നടത്തും. അതേസമയം ശശി തരൂര്‍ ഇന്ന് വോട്ടുതേടി മധ്യപ്രദേശിലും ബിഹാറിലുമാണ് പ്രചാരണം നടത്തുന്നത്. പിസിസികള്‍ സന്ദര്‍ശിച്ച്‌ നേതാക്കളുമായി തരൂര്‍ കൂടിക്കാഴ്ച്ച നടത്തും. പതിനാറിനാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കളുള്ള തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്നത്.

    അതേസമയം രമേശ് ചെന്നിത്തല മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കായി പ്രചരണം നടത്തുന്നത് തെരഞ്ഞെടുപ്പ് അതോറിറ്റി പരിശോധിക്കണണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു. ഖര്‍ഗെക്കായുള്ള നേതാക്കളുടെ പരസ്യ പിന്തുണ മത്സരം ഏകപക്ഷീയമാക്കുന്നുവെന്നും തരൂര്‍ ആരോപിച്ചു. വോട്ട് അഭ്യര്‍ത്ഥിക്കാന്‍ ദില്ലി പിസിസിയിലെത്തിയ തരൂരിന് തണുപ്പന്‍ പ്രതികരണമാണായിരുന്നു ഇന്നലെ ലഭിച്ചത്. ഗാന്ധി കുടുംബം ആരെയും പിന്തുണക്കുന്നില്ലെന്ന് പറഞ്ഞിട്ടും തുല്യ പരിഗണന കിട്ടുന്നില്ലെന്ന് തരൂര്‍ കുറ്റപ്പെടുത്തുന്നു. ഖര്‍ഗെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാണെന്ന തരത്തില്‍ ചിലര്‍ സന്ദേശം നല്‍കുന്നുവെന്ന് ദില്ലി പി സി സി യില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ഇന്നലെ ശശി തരൂര്‍ പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...