MORE

    Shot Dead | ഉത്തരാഖണ്ഡിലെ ബിജെപി നേതാവിന്റെ വീട്ടില്‍ യുപി പൊലീസ് നടത്തിയ റെയ്ഡില്‍ ഭാര്യ വെടിയേറ്റ് മരിച്ചു; കനത്ത പ്രതിഷേധം

    Date:

    ബറേലി: (www.kavrtha.com) ബുധനാഴ്ച ഉത്തര്‍പ്രദേശിലെ മൊറാദാബാദ് പൊലീസും ഉത്തരാഖണ്ഡിലെ ഉദംസിംഗ് നഗര്‍ ജില്ലയിലെ ഭരത്പൂര്‍ ഗ്രാമവാസികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ബിജെപി നേതാവിന്റെ ഭാര്യ വെടിയേറ്റ് മരിച്ചുവെന്ന് യുപി പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.
    ഒരു പ്രാദേശിക ബിജെപി നേതാവിന്റെ വസതിയില്‍ യുപി പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെ പൊലീസിന്റെ വെടിയേറ്റാണ് സ്ത്രീ കൊല്ലപ്പെട്ടത്.

    ഉദ്ദം സിംഗ് നഗറിലെ കാശിപൂര്‍ പ്രദേശത്തെ ഭരത്പൂര്‍ ഗ്രാമത്തില്‍ നിന്ന് ബുധനാഴ്ചയാണ് സംഭവം റിപോര്‍ട് ചെയ്തത്. വിവരമനുസരിച്ച്‌, ബുധനാഴ്ച വൈകുന്നേരം കുന്ദ പൊലീസ് സ്റ്റേഷന്‍ പരിധിക്ക് കീഴിലുള്ള ഭരത്പൂര്‍ ഗ്രാമത്തിലുള്ള ബിജെപിയുടെ ഏരിയ ബ്ലോക് പ്രസിഡന്റ് ഗുര്‍താജ് ഭുല്ലറുടെ വസതിയില്‍ റെയ്ഡിനായി ഉത്തര്‍പ്രദേശ് പൊലീസിന്റെ ഒരു സംഘം സാധാരണ വേഷത്തില്‍ എത്തിയിരുന്നു.

    ഉത്തര്‍പ്രദേശിലെ താക്കൂര്‍ദ്വാരയില്‍ നിന്ന് ഭുല്ലറിന്റെ വീട്ടില്‍ ഒളിച്ചിരിക്കുന്നതായി പറയുന്ന ഡ്രൈവറെ പിടികൂടാനായിരുന്നു റെയ്ഡ്. പൊലീസ് നടപടിയെ ഭുല്ലറിന്റെ കുടുംബം എതിര്‍ക്കുകയും അവരുമായി ഏറ്റുമുട്ടുകയും ചെയ്തു. തര്‍ക്കം അരമണിക്കൂറോളം നീണ്ടുനിന്നു, അത് അക്രമാസക്തമാവുകയും ഇരുവശത്തുനിന്നും വെടിവയ്പുണ്ടാകുകയും ചെയ്തു. ഉത്തര്‍പ്രദേശ് പൊലീസിന്റെ വെടിയേറ്റ ഭുല്ലറിന്റെ ഭാര്യ ഗുര്‍പ്രീത് കൗര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചുവെന്നാണ് ആരോപണം.

    ഉത്തരാഖണ്ഡ് പൊലീസ് അധികൃതരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും യുപി പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ പ്രതിഷേധം ശക്തമായി. വിഷയത്തില്‍ സംസാരിച്ച ഉദ്ദംസിംഗ് നഗറിലെ എസ്‌എസ്പി മഞ്ജുനാഥ് ടിസി വിഷയം ഗൗരവമേറിയതായെന്നും അന്വേഷണം നടത്തുമെന്നും ഉറപ്പ് നല്‍കി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...