MORE

    കോണ്‍സ്റ്റബിളിനേക്കൊണ്ട് മസാജ് ചെയ്യിച്ച എസ്.എച്ച്‌.ഒയുടെ വിഡിയോ വൈറല്‍; നടപടിയെടുത്ത് പൊലീസ്

    Date:

    ലഖ്‌നൗ: പൊലീസ് സ്റ്റേഷനില്‍ വച്ച്‌ കോണ്‍സ്റ്റബിളിനേക്കൊണ്ട് മസാജ് ചെയ്യിച്ച എസ്.എച്ച്‌.ഒയ്ക്കെതിരെ നടപടി.

    ഉത്തര്‍പ്രദേശിലെ കാസാഗഞ്ചിലെ പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയാണ് യൂനിഫോമിലുള്ള കോണ്‍സ്റ്റബിളിനെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചത്. വനിതാ കോണ്‍സ്റ്റബിള്‍ ചുമലുകളില്‍ മസാജ് ചെയ്ത് നല്‍കുന്നതിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി വരുന്നത്. ഡ്യൂട്ടി സമയത്തായിരുന്നു ജൂനിയര്‍ ഉദ്യോഗസ്ഥയെ ഉപയോഗിച്ചുള്ള ചുമല്‍ മസാജ്.

    പോലീസ് സ്‌റ്റേഷനില്‍ എസ്.എച്ച്‌.ഒ.യ്ക്ക് കോണ്‍സ്റ്റബിള്‍ മസാജ് ചെയ്തുനല്‍കുന്ന വീഡിയോ പുറത്തുവന്നതോടെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എസ്.എച്ച്‌.ഒ. മുനീത സിങ്ങിനെതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടെന്ന് പോലീസ് സൂപ്രണ്ട് സൗരഭ് ദീക്ഷിത് അറിയിച്ചു. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ എസ്.എച്ച്‌.ഒ.യെ സ്ഥലംമാറ്റിയിട്ടുമുണ്ട്.

    കഴിഞ്ഞദിവസങ്ങളിലാണ് ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. എസ്.എച്ച്‌.ഒ മുനീത സിങ് കസേരയിലിരുന്ന് സ്‌റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളിനെക്കൊണ്ട് ചുമലുകളില്‍ മസാജ് ചെയ്യിപ്പിക്കുന്നതാണ് 13 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലുണ്ടായിരുന്നത്. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവം വിവാദമാകുകയും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.

    അതേസമയം, പഴയ വീഡിയോയാണ് പ്രചരിച്ചതെന്നും വേനല്‍ക്കാലത്തെ യൂനിഫോം ധരിച്ചാണ് എല്ലാ ഉദ്യോഗസ്ഥരെയും വീഡിയോയില്‍ കാണുന്നതെന്നും അതിനാല്‍ ഏറെസമയം മുന്‍പ് നടന്ന സംഭവമാണിതെന്നും സര്‍ക്കിള്‍ ഓഫീസര്‍(സിറ്റി) അജിത് കുമാര്‍ പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...