MORE

    തൃശൂരിൽ മാരക മയക്കുമരുന്നുമായി മൂന്നുപേർ പിടിയിൽ

    Date:

    തൃശൂർ: പുതുതലമുറ സിന്തറ്റിക് മയക്കുമരുന്നായ എം.ഡി.എം.എയുമായി സ്ത്രീയടക്കം മൂന്നുപേർ പിടിയിൽ. ഊരകം ഇടക്കാട്ടുപറമ്ബിൽ സഞ്ജുന രാജൻ (28), പൂത്തോൾ തേറാട്ടിൽ മെബിൻ (29), ചേറൂർ പുതിയവീട്ടിൽ കാസിം (28) എന്നിവരാണ് തൃശൂർ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.

    വാടാനപ്പിള്ളിയിൽ പ്ലാനറ്റ് ഹോളിഡേയ്സ് എന്ന ട്രാവൽ ഏജൻസി നടത്തുകയാണു സഞ്ജുന. ബംഗളുരുവിൽ ഇടക്കിടെ പോയിവരുന്ന ഇവർ അവിടെ നിന്നാണു മയക്കുമരുന്നെത്തിച്ചു വിപണനം നടത്തുന്നത്. പിടിയിലായവരിൽ മെബിൻ എന്നയാൾ ടാറ്റൂ പതിപ്പിക്കുന്ന രാസവസ്തു കച്ചവടം നടത്തുന്നതിന്റെ മറവിലാണ് മയക്കുമരുന്ന് ഉപഭോക്താക്കളെ കണ്ടെത്തുന്നത്. പിടിയിലായവർ നിരവധി തവണ മയക്കുമരുന്ന് കടത്തി വിൽപ്പന നടത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇവർ മൂന്നുപേരും മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവരാണ്.

    മയക്കുമരുന്നുമായി ബംഗളുരുവിൽനിന്നു തൃശൂരിലേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ സഞ്ചരിച്ചിരുന്ന ആഡംബര കാർ സഹിതം തൃശൂർ കിഴക്കേക്കോട്ട ഭാഗത്തുനിന്നും ഈസ്റ്റ് എസ്.എച്ച്.ഒ. പി. ലാൽകുമാറും തൃശൂർ സിറ്റി പോലീസ് മയക്കുമരുന്ന് വിരുദ്ധ വിഭാഗവും പിടികൂടിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ചില്ലറ വിപണിയിൽ രണ്ടു ലക്ഷത്തിലധികം രൂപ വിലവരും.

    ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ: ഗീതുമോൾ, അസി. എസ്.ഐ. ജിനികുമാർ, ഷാഡോ പോലീസ് സബ് ഇൻസ്പെക്ടർമാരായ എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, പി. രാഗേഷ്, കെ. ഗോപാലകൃഷ്ണൻ, സിവിൽ പോലീസ് ഓഫീസർമാരായ പഴനിസ്വാമി, ജീവൻ, വിപിൻദാസ്, ലിഗേഷ്, സുജിത് കുമാർ, ശരത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...