MORE

    യോഗദിനം: കേന്ദ്രമന്ത്രി വി കെ സിങിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ മാസ് യോഗ പ്രദര്‍ശനം

    Date:

    കൊച്ചി: രാജ്യാന്തര യോഗ ദിനാചരണത്തോടനുബന്ധിച്ച് ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ കേന്ദ്ര മന്ത്രി ജനറല്‍ വി കെ സിങിന്റെ നേതൃത്വത്തില്‍ മാസ് യോഗ പ്രദര്‍ശനം നടത്തി.

    പുലര്‍ച്ചെ അഞ്ചു മുതല്‍ ആരംഭിച്ച യോഗ പ്രദര്‍ശനം രാവിലെ 8 30 വരെ നീണ്ടുനിന്നു. കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പ്രദര്‍ശനത്തില്‍ പങ്കാളികളായി. യോഗ ഗുരു ഡോ ജയ്ദേവ് യോഗ പ്രദര്‍ശനം നയിച്ചു.രാജ്യാന്തര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി ദേശീയ പാത വികസന അതോറിറ്റിയാണ് മാസ് യോഗ പ്രദര്‍ശനം കൊച്ചിയില്‍ സംഘടിപ്പിച്ചത്.

    പ്രദര്‍ശനത്തിന് മുന്നോടിയായി കൊച്ചിയിലെ ദിനാഘോഷം കേന്ദ്ര മന്ത്രി വി കെ സിങ് ഉദ്ഘാടനം ചെയ്തു.യോഗ മനുഷ്യനെ അന്തരികമായും ശരീരികമായും സൗന്ദര്യമുള്ളവരാക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ദിവസേന കുറഞ്ഞത് 15 മിനിറ്റ് എങ്കിലും യോഗ ചെയ്യുന്നവര്‍ക്ക് പ്രകടമായ മാറ്റം ഉണ്ടാകും. യോഗ രാജ്യത്തിന്റെ സാംസ്‌കാരിക പാരമ്ബര്യത്തിന്റെ ഭാഗമാണെന്നും നൂറ്റാണ്ടുകളായി ഈ സംസ്‌കാരം ഇവിടെ തുടര്‍ന്ന് പോകുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. മൂന്നു ഭാഗങ്ങള്‍ ആയാണ് യോഗ പ്രവര്‍ത്തിക്കുന്നത്. വിവിധ ആസനങ്ങളിലൂടെ യോഗ ശരീരത്തെ ഒരുക്കുന്നു. ഈ ആസനങ്ങള്‍ ശരീരത്തിന് താളം നല്‍കുന്നു. പ്രാണായാമം ശീലമാക്കുന്നത് വഴി ആന്തരിക അവയവങ്ങള്‍ക്ക് കൂടുതല്‍ ഓക്സിജന്‍ ലഭിക്കുകയും ആന്തരിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാവുകയും ചെയ്യുന്നു.

    മൂന്നാമത്തെ ഭാഗമാണ് ധ്യാനം. ധ്യാനം ആന്തരിക ഊര്‍ജത്തെ കൂടുതല്‍ പ്രകാശിപ്പിക്കുന്നു. യോഗ ശരീര സൗഖ്യത്തെയും അന്തരിക ഊര്‍ജത്തെയും സമാധാനത്തെയും സന്തോഷത്തെയും പ്രധാനം ചെയ്യുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

    ആസാദി കാ അമൃത് മഹോല്‍സവത്തിന്റെ ഭാഗമായി കൊച്ചി, തിരുവനനന്തപുരം ഉള്‍പ്പെടെ രാജ്യത്തിന്റെ 75 നഗരങ്ങളിലാണ് യോഗ ദിനം വിപുലമായി ആഘോഷിച്ചത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ഹെഗ്സെത്ത് ഇറാൻ യുദ്ധത്തിന് മുൻപ് നിക്ഷേപം തേടിയെന്ന വാർത്ത തള്ളി പെന്റഗൺ; റിപ്പോർട്ട് പിൻവലിക്കണമെന്ന് ആവശ്യം

    വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധത്തിന് മുന്നോടിയായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെസ്സെത്തിന്റെ ബ്രോക്കര്‍...

    എസ്‌ഡിപിഐ പിന്തുണ തേടിയിട്ടില്ല; ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ സഹായിച്ചിട്ടുണ്ടാകാമെന്നും മുഖ്യമന്ത്രി

    തിരുവനന്തപുരം :  എസ്ഡിപിഐ പിന്തുണ തേടിയെന്നത് തീര്‍ത്തും വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി...

    രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ നാല് മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

    കോഴിക്കോട്: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് ജില്ലയിലെ...

    സത്യം വിജയിച്ചു’; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് അരവിന്ദ് കെജ്രിവാള്‍

    ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനു...