തെലങ്കാന കോണ്‍ഗ്രസില്‍ കൂട്ടരാജി. എംഎല്‍എ ദനസാരി അനസൂയ അടക്കമുള്ള 12 സംസ്ഥാന നേതാക്കളാണ് പാര്‍ട്ടി വിട്ടത്.
ടിഡിപിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് വന്ന നേതാക്കള്‍ക്ക് ഉന്നത പദവി നല്‍കിയതിലുള്ള അതൃപ്തിയാണ് രാജിക്ക് കാരണം.
പുതിയ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ 50 ശതമാനത്തിലധികം പേരും ടിഡിപിയില്‍ നിന്ന് അടുത്ത നാളുകളില്‍ പാര്‍ട്ടിയില്‍ വന്നവരാണെന്നും വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച യഥാര്‍ത്ഥ കോണ്‍ഗ്രസുകാരായ തങ്ങളെ ഒഴിവാക്കിയെന്നും രാജിയില്‍ വ്യക്തമാക്കുന്നു. തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എ രേവന്ത് റെഡ്ഡിയുടെ പ്രവര്‍ത്തനം പാര്‍ട്ടിയെ തകര്ക്കുമൈന്നും നേതാക്കള്‍ കത്തില്‍ ആരോപിച്ചു.

