കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കാത്തിടത്തോളം ദി കേരള സ്റ്റോറി സിനിമ എല്ലാവരും കാണുമെന്ന് നടന്‍ ഹരീഷ് പേരടി .
ഈ സിനിമ നാളെ OTTയില്‍ എത്തും.എല്ലാവരും കാണും.ഈ വിവാദങ്ങള്‍ അതിന് കൂടുതല്‍ പ്രേക്ഷകരെ സൃഷ്ടിക്കുമെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. (Hareesh Peradi about the kerala story controversy)
ഈ സിനിമയോട് യോജിക്കാനും വിയോജിക്കാനും നിങ്ങള്‍ക്ക് അവകാശമുണ്ട്. ഒരു ജനാധിപത്യ രാഷ്‌ട്രത്തിലെ അവകാശങ്ങളെ ബഹുമാനിച്ചുകൊണ്ട്..ആവിഷ്ക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെയെന്നും ഹരീഷ് പേരടി പറയുന്നു.
ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്
കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കാത്തിടത്തോളം ഈ സിനിമ നാളെ OTTയില്‍ എത്തും.എല്ലാവരും കാണും.ഈ വിവാദങ്ങള്‍ അതിന് കൂടുതല്‍ പ്രേക്ഷകരെ സൃഷ്ടിക്കും..ഈ സിനിമയോട് യോജിക്കാനും വിയോജിക്കാനും നിങ്ങള്‍ക്ക് അവകാശമുണ്ട്.സംവിധായകന്‍ ആഷിക്ക് അബുവിന്റെ വാക്കുകള്‍ ഇവിടെ പ്രസ്ക്തമാണ്.”ബോംബുകള്‍ ഉണ്ടാക്കുന്നതിനു പകരം അവര്‍ സിനിമകള്‍ ഉണ്ടാക്കട്ടെ” ഒരു ജനാധിപത്യ രാഷ്‌ട്രത്തിലെ അവകാശങ്ങളെ ബഹുമാനിച്ചുകൊണ്ട്..ആവിഷക്കാര സ്വാതന്ത്ര്യം വിജയിക്കട്ടെ.

